മനാമ – ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സൗജന്യ ബസ് യാത്ര സംഘടിപ്പിച്ച് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി. രാജ്യത്തെ ചരിത്ര – സാംസ്കാരിക സ്ഥലങ്ങളിലൂടെയാണ് ഈ ബസ് യാത്ര നാളെയാണ്.
നാളെ വൈകിട്ട് മൂന്ന് മണിക്ക് ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ നിന്ന് ആരംഭിക്കുന്ന സൗജന്യ യാത്രയിലൂടെ ബാബ് അൽ ബഹ്റൈൻ, കാനൂ മ്യൂസിയം എന്നിവയെല്ലാം സന്ദർശിക്കും. നാഷണൽ മ്യൂസിയത്തിലെ ഗാലറികൾ സന്ദർശിച്ചുകൊണ്ട് അവസാനിപ്പിക്കുന്ന ഈ യാത്രയിൽ അൽ ജസ്റ ആന്റി ക്രാഫ്റ്റ് സെന്ററും യാത്രക്കാർക്കായി സന്ദർശനം ഏർപ്പെടുത്തും.
സെപ്റ്റംബർ 27ന് ലോക ടൂറിസം ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി
ഗതാഗത, ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയം, ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റീക്വിറ്റീസ് എന്നിവരുമായി സഹകരിച്ചാണ് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി പരിപാടി സംഘടിപ്പിക്കുന്നത്.
സൗജന്യ യാത്രയിൽ പങ്കെടുക്കുന്നതിനായി പ്ലാറ്റിനംലിസ്റ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. സീറ്റുകൾ പൂർത്തിയാവുന്നത് വരെയാണ് രജിസ്ട്രേഷൻ അനുവദിക്കുക