മനാമ – ബഹ്റൈൻ സമ്പദ്വ്യവസ്ഥയിൽ ഈ വർഷം 2.7 ശതമാനവും 2026 ൽ 3.3 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നതായി അറബ് മോണിറ്ററി ഫണ്ടിൻ്റെ റിപ്പോർട്ട്. സാമ്പത്തിക വളർച്ച പ്രധാനമായും എണ്ണ ഇതര മേഖലകളെ അടിസ്ഥാനമാക്കിയാണ്. രാജ്യത്തിൻ്റെ ഭൂരിഭാഗം ഉൽപാദനവും ഈ മേഖലയിൽ നിന്നാണ്. റോഡുകൾ, ആധുനിക ധനകാര്യം, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ മേഖലകളിലെ നിക്ഷേപവും വളർച്ചക്ക് സഹായിക്കുന്നു.
എണ്ണ, ടൂറിസം, അലുമിനിയം എന്നിവയിൽ നിന്നുള്ള വിദേശനാണ്യ വരുമാനത്തിൻ്റെ പിൻബലത്തിൽ രാജ്യത്തിൻ്റെ കറൻ്റ് അക്കൗണ്ടിൽ ആരോഗ്യകരമായ മിച്ചം നിലനിർത്താൻ കഴിയുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അറബ് ലോകമെമ്പാടും 2024 ലെ 2.2 ശതമാനത്തിൽ നിന്ന് 2025 ൽ 3.8 ശതമാനവും 2026 ൽ 4.3 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group