മനാമ– ബഹ്റൈനിൽ ലൈസൻസ് ഇല്ലാതെ അനധികൃത ചികിത്സ പ്രവർത്തനങ്ങൾ നടത്തിയ ഏഷ്യൻ പൗരനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സൽമാബാദിലെ താമസസ്ഥലത്തായിരുന്നു 49 വയസ്സുകാരനായ പ്രതി അനധികൃത ചികിത്സ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്. രഹസ്യത്തെ വിവരത്തെ തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി.ഐ.ഡി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടിയായിരുന്നു. പൊതുജനാരോഗ്യത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



