മനാമ– ബഹ്റൈൻ നിർമ്മാണ മേഖല ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഭരിക്കും. നിർമ്മാണ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ എഐയുടെ ഉപയോഗം ഫലപ്രാപ്തിയോടെ നടപ്പാക്കൊനൊരുങ്ങുകയാണ് ബഹ്റൈൻ മന്ത്രാലയം. ഭാവിയിലെ നിർമ്മാണ ജോലികൾക്കായി ബഹ്റൈനികളെ സജ്ജമാക്കുന്നതിൽ കൃത്രിമബുദ്ധി ഉപയോഗിച്ച്കൊണ്ട് വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനായുള്ള സംരംഭം ആരംഭിച്ചിരിക്കുകയാണ് ബഹ്റൈനിലെ ലേബർ ഫണ്ട് തംകീന്റെ സ്കിൽസ് ബഹ്റൈൻ സംരംഭം.
കഴിഞ്ഞ ദിവസം ഗൾഫ് കൺവെൻഷൻ സെന്ററിൽ തംകീന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽസ് ബഹ്‌റൈൻ സംഘടിപ്പിച്ച ‘ഫ്യൂച്ചർ സ്‌കിൽസ് – മാനുഫാക്ചറിംഗ്’ പരിപാടിയിൽ രാജ്യത്തിന്റെ നിർമ്മാണ മേഖലയുടെ വികാസവും, നിർമ്മാണ മേഖലക്ക് ആവശ്യമായ തൊഴിൽവിഭവശേഷിയെയും ചൂണ്ടികാണിച്ചു.
തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന പൊരുത്തക്കേടുകൾ മനസ്സിലാക്കി അതിനെ പരഹരിക്കുക എന്നതാണ് ഞങ്ങളുടെ സമീപനമെന്ന് സ്കിൽസ് ബഹ്റൈൻ മാനേജിങ് ഡിറക്ടർ മാധ്യമങ്ങളോട് പറഞ്ഞു.