മനാമ– പ്രശസ്ത കലാകാരി റാഷ റിസ്‌കും കുട്ടികളുടെ ഐക്കൺ ആയ ബ്ലിപ്പിയും പങ്കെടുക്കുന്ന ആവേശകരമായ വിനോദ പരിപാടികളുമായി ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ രണ്ടാം സീസൺ ആരംഭിക്കുന്നു. ബിയോൺ അൽ ദന ആംഫി തിയേറ്റർ, എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ (EWB) എന്നിവയുമായി സഹകരിച്ച് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവൽ, രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് സംഗീതം, വിദ്യാഭ്യാസം, സംവേദനാത്മക അനുഭവങ്ങൾ എന്നിവയുടെ മികച്ച അനുഭവം ആയിരിക്കുമെന്ന് ബഹ്റൈൻ മന്ത്രാലയം അറിയിച്ചു.
സ്‌പേസ്‌ടൂണിന്റെ സംഗീത പാരമ്പര്യത്തിന് നൽകിയ സംഭാവനകൾക്ക് പേരുകേട്ട റാഷ റിസ്‌ക് ജൂലൈ 21, 22 തീയതികളിൽ തത്സമയം പരിപാടി അവതരിപ്പിക്കും. ഫെസ്റ്റിവൽ ഉദ്ഘാടന പരിപാടിയിലും റാഷ റിസ്ക് പങ്കെടുത്തിരുന്നു.അതേസമയം, ഊർജ്ജസ്വലവും വിദ്യാഭ്യാസപരവുമായ പ്രകടനങ്ങൾക്ക് പേരുകേട്ട ആഗോള കുട്ടികളുടെ പ്രിയങ്കരനായ ബ്ലിപ്പിയും ജൂലൈ 27, 28 തീയതികളിൽ പങ്കെടുക്കും. ബ്ലിപ്പിക്കൊപ്പം ഫോട്ടോ എടുക്കാനും സംവദിക്കാനും ഉള്ള അവസരം ഉണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിലേക്കുള്ള പൊതു പ്രവേശനത്തിന്റെ ടിക്കറ്റ് എടുത്താൽ, റാഷ റിസ്‌കിന്റെ സംഗീത പരിപാടിയിലേക്കുള്ള പ്രവേശനവും ലഭിക്കുന്നതാണ്. പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പ്രീമിയം ടിക്കറ്റ് ഓപ്ഷനുകളും ലഭ്യമാണ്. https://bahrain-toy-festival.platinumlist.net എന്ന വെബ്‌സൈറ്റിൽ പ്ലാറ്റിനംലിസ്റ്റ് വഴി ടിക്കറ്റുകൾ വാങ്ങാം, ദ്വിഭാഷാ നാടക പ്രകടനങ്ങൾ, തത്സമയ കഥാപാത്ര സംഗമങ്ങൾ, വിനോദ-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ ആഗോള ബ്രാൻഡുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ വേറിട്ട അനുഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്ന് ബഹ്റൈൻ മന്ത്രാലയം അറിയിച്ചു.
വേനൽ കാലത്ത് കുടുംബവുമായി യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലമായിരിക്കും ബഹ്റൈൻ.ഫെസ്റ്റിവലിനെയും ബഹ്‌റൈന്റെ ടൂറിസം കലണ്ടറിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.bahrain.com എന്ന വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ @calendar.bh വഴിയോ ലഭ്യമാണ്.