മനാമ– സുഡാനിലെ വേൾഡ് ഫുഡ് പ്രോഗ്രാം ട്രക്കുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ. അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും പാലിച്ചുകൊണ്ട്, സാധാരണക്കാർക്കും സഹായ പ്രവർത്തകർക്കും സംരക്ഷണം നൽകി കൊണ്ട് സഹായം സുരക്ഷിതമായി എത്തിക്കാൻ സാധിക്കുന്ന രീതിയിൽ സംഘർഷം സമാധാനപരമായും മാനുഷികമായും പരിഹരിക്കപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സുഡാനിലേക്ക് ഭക്ഷണം എത്തിക്കാൻ ശ്രമിച്ച 16 ട്രക്കുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group