മനാമ– സാർ പ്രദേശത്തിന്റെ വടക്കൻ ഭാഗത്തുള്ള ബ്ലോക്ക് 527-ൽ മലിനജല ശൃംഖല പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ബഹ്റൈൻ മന്ത്രാലയം അറിയിച്ചു.
2023-2026 ലെ ഗവൺമെന്റ് പ്രോഗ്രാമിന് അനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സേവനങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുന്നതിനുമുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിതെന്ന് മന്ത്രാലയ ശുചിത്വ ആസൂത്രണ, പദ്ധതി വകുപ്പ് ഡയറക്ടർ ഫാത്തിമ അഹമ്മദ് പറഞ്ഞു.
പദ്ധതിയുടെ ആരംഭത്തിൽ 230 കെട്ടിടങ്ങൾക്കായിരിക്കും മലിനജല പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാകുക എന്നും, ഭാവിയിൽ ഇത് ഉയർത്തി കൊണ്ട് വരികയും ചെയ്യും. പദ്ധതിയുടെ വിപുലീകരണം താമസക്കാർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം നൽകാനും സഹായകമാകും എന്നും വാർത്താസമ്മേളനത്തിലൂടെ ബഹ്റൈൻ മന്ത്രാലയം അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി 135 പ്രധാന പരിശോധനാ മുറികൾ, 344 സബ്-ഇൻസ്പെക്ഷൻ മുറികൾ, ഒരു ലിഫ്റ്റിംഗ് സ്റ്റേഷൻ എന്നിവയുടെ നിർമ്മാണത്തിന് പുറമേ 3,162 മീറ്റർ നീളമുള്ള പ്രധാന മലിനജല ലൈനുകൾ, 3,754 മീറ്റർ നീളമുള്ള സബ്-മലിനജല ലൈനുകൾ സ്ഥാപിക്കുന്നതായും മന്ത്രാലയം കൂട്ടിചേർത്തു.
പദ്ധതിയുടെ പരിധിയിൽ റോഡുകളും ടാർ ചെയ്യുമെന്ന് ശ്രീമതി അഹമ്മദ് കൂട്ടിച്ചേർത്തു.