മനാമ– മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിലും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും ബഹ്റൈന് പ്രതിജ്ഞാബദ്ധമാണെന്ന് ലോക മനുഷ്യക്കടത്തിനെതിരായ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ. മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്റൈൻ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ ഡോ.അലി ബിൻ ഫദേൽ അൽ ബുവൈനൈൻ പറഞ്ഞു. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ പ്രോസിക്യൂട്ട് ചെയ്യുന്നതിലും ഇരകളെ സംരക്ഷിക്കുന്നതിലും പബ്ലിക് പ്രോസിക്യൂഷന്റെ പങ്ക് അദ്ദേഹം ഉയർത്തിക്കാട്ടി. മനുഷ്യക്കടത്ത് കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഒരു പ്രത്യേക യൂണിറ്റ് സ്ഥാപിച്ച മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ.
നാഷണൽ കമ്മിറ്റി ഫോർ കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇൻ പേഴ്‌സൺസ് (എൻസിസിടിഐപി) ന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ മനുഷ്യക്കടത്തിനെതിരെ ശക്തമായാണ് പോരാടുന്നത്. ഫലപ്രദമായി പ്രവർത്തിക്കുന്നതിന് ഇതിന് കീഴിൽ വിവിധ സർക്കാർ ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ഇത് വർഷങ്ങളായി മനുഷ്യക്കടത്ത് സംബന്ധിച്ച യുഎസ് റിപ്പോർട്ടിൽ ബഹ്‌റൈന് ഉയർന്ന റാങ്ക് നേടാനും സഹായകമായി.