മനാമ– കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട എല്ലാ ബഹ്‌റൈൻ പൗരന്മാർക്കും പാസ്‌പോർട്ടുകൾ പുതുക്കി നൽകി ബഹ്‌റൈൻ. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് ഈ നീക്കം. സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
കുവൈത്ത് പൗരത്വം നഷ്ടപ്പെട്ടവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കാൻ ഇത് സഹായകമാകുന്നു. പാസ്‌പോർട്ടുകൾ പുതുക്കുന്നതിലൂടെ, ദേശീയ ഐക്യദാർഢ്യം നിലനിർത്തുക പൗരത്വം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പിന്തുണ നൽകുക എന്നിവയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group