മനാമ– ബഹ്റൈനിനെ നടുക്കിയ കൊലപാതക കേസിലെ പ്രതി ജീവപര്യന്തം ശിക്ഷക്ക് ഇളവുതേടി കോടതിയിലേക്ക്. സഹവാസിയെ ചുറ്റിക കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചു. പാകിസ്താൻ സ്വദേശിയാണ്, സഹവാസിയായ ബംഗ്ലാദേശി സ്വദേശിയുടെ തലയോട്ടി ചുറ്റിക കൊണ്ട് തകർക്കുകയും ശരീരം കത്തിച്ച് കളയാനും ശ്രമിച്ചത്. ബഹ്റൈനിലെ ഒരു റെസ്റ്റോറന്റ് ജീവനക്കാരനാണ് ഇയാൾ
ഈ മാസം ആരംഭത്തിൽ ആണ് കുറ്റകൃത്യം നടക്കുന്നത്. സഹവാസിയെ കൊലപ്പെടുത്തുക, മൃതശരീരം കത്തിക്കുക, മൃതശരീരത്തെ അപമാനിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് (25 വർഷം) ശിക്ഷിച്ചു.
ഈ വിധിയെ മറികടക്കാൻ ആണ് പാകിസ്ഥാൻകാരൻ സുപ്രീം ക്രിമിനൽ കോടതിയിലേക്ക് അപ്പീലുമായി സമീപിച്ചത്, ഓഗസ്റ്റ് 4 ന് ആണ് അടുത്ത വാദം കേൾക്കൽ എന്ന് ജഡ്ജിമാർ നിശ്ചയിച്ചത്, അന്ന് അദ്ദേഹത്തെ പ്രതിനിധീകരിക്കാൻ നിയമിച്ച പുതിയ അഭിഭാഷകൻ കോടതിയിൽ ഹാജരാകും.
കൊല്ലപ്പെട്ട 41 കാരനായ ബംഗ്ലാദേശി പൗരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ‘മതി’ എന്ന് പറയുന്നതിന് മുമ്പ് തന്നെ ബലപ്രയോഗത്തിന് ശ്രമിച്ചുവെന്നുമാണ് കൊലപാതകം നടത്തിയ പാകിസ്താനി സ്വദേശി നേരത്തെ അവകാശപ്പെട്ടത്.