മനാമ– വിവിധ മതങ്ങളുടെ ആരാധനാലയങ്ങളുടെ ഏറ്റവും ഉയര്‍ന്ന സാന്ദ്രതയുള്ള രാജ്യമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ബഹ്റൈൻ. രാജ്യം വിസ്തൃതിയുടെ അനുപാതത്തില്‍, ഒരു ചതുരശ്ര കിലോമീറ്ററില്‍ 2.577 ആരാധനാലയങ്ങള്‍ എന്ന നിരക്കില്‍, ഔദ്യോഗികമായി രേഖപ്പെടുത്തിയാണ് പുതിയ ആഗോള നാഴികക്കല്ല് ബഹ്‌റൈൻ കൈവരിച്ചത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, ഏറ്റവും കൂടുതല്‍ ആരാധനാലയങ്ങളുള്ള രാജ്യമായി ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നേടിയതില്‍ അഭിമാനമെന്നും മതസ്വാതന്ത്രത്തിന്റെ ഒരു മരുപ്പച്ച എന്ന നിലയില്‍ ബഹ്റൈൻ രാജ്യം അതിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുന്നെും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയും കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോ-എക്‌സിസ്റ്റൻസ്ആൻഡ് ടോളറൻസിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമദ് അല്‍ ഖലീഫ സ്ഥിരീകരിച്ചു.
ഷെറാട്ടണ്‍ ഹോട്ടലില്‍ കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോ-എക്‌സിസ്റ്റൻസ് ആൻഡ് ടോളറൻസ് സംഘടിപ്പിച്ച ഉന്നതതല ഗാല ഡിന്നറില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ നിന്നുള്ള ഔദ്യോഗികവും അംഗീകൃതവുമായ അഡ്ജുഡിക്കേറ്റര്‍ പങ്കെടുത്തു. ബഹ്റൈൻ രാജ്യം അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച എല്ലാ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിച്ചിട്ടുന്നെ് സ്ഥിരീകരിച്ചതിന് ശേഷം അദ്ദേഹം റെക്കോര്‍ഡ് പ്രഖ്യാപിക്കുകയും ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയുമായിരുന്നു. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയതന്ത്ര ദൗത്യ മേധാവികള്‍, പാര്‍ലമെന്ററി വ്യക്തികള്‍, മതനേതാക്കള്‍, ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 162 രാജ്യങ്ങളുടെ പിന്തുണയോടെ, ബഹ്റൈൻ രാജ്യം കേന്ദ്രം വഴി സമര്‍പ്പിച്ച ഒരു സംരംഭെത്ത തുടര്‍ന്ന്, 2025 മാര്‍ച്ച് 4 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ അന്താരാഷ്ട്ര ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്.



