മനാമ– നബിദിനാഘോഷങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ച് ബഹ്റൈൻ. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, 1447 ഹിജ്റി വർഷത്തിലെ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിക്കുന്നതിനായി ഒരു സർക്കുലർ പുറത്തുവിട്ടു.
സർക്കുലറിൽ പറയുന്നതനുസരിച്ച്, നബിദിനത്തിൽ ബഹ്റൈനിലെ എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ അധികാര സ്ഥാപനങ്ങൾ, ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങൾ 1447 ഹിജ്റി വർഷത്തിലെ 12-ാം റബി’അൽ-അവ്വൽ, അതായത് 2025 സെപ്റ്റംബർ 4-ാം തിയതി, വ്യാഴാഴ്ച അവധി ആയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group