ദോഹ– പബ്ലിക് പ്രോസിക്യൂഷനും സുപ്രീം ജുഡീഷ്യറി കൗൺസിലുമായി (എസ്.ജെ.സി) സഹകരിച്ച് നാളെ (ബുധനാഴ്ച) വാഹനങ്ങളും പ്രത്യേക നമ്പർ പ്ലേറ്റുകളും ലേലത്തിന്. ലെക്സസ്, ടൊയോട്ട, ഹോണ്ട തുടങ്ങിയ ജനപ്രിയ കാർ ബ്രാൻഡുകളുടെ വിവിധ മോഡലുകളാണ് ലേലത്തിന് ഉൾപ്പെടുത്തിയിരിക്കുന്നത്. 913, 2535, 231231, 211199 തുടങ്ങിയ പ്രത്യേക നമ്പർ പ്ലേറ്റുകളും ലേലത്തിലുണ്ട്.
ലേലം ബുധനാഴ്ച വൈകീട്ട് 4 മുതൽ 7 വരെ ‘മസാദത്ത്’ ആപ്പ് വഴി നടക്കും. ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ഈ സംയുക്ത ലേലം പൊതു ജനങ്ങൾക്ക് വാഹനങ്ങളും നമ്പർ പ്ലേറ്റുകളും സൗകര്യപ്രദമായി വാങ്ങാനുള്ള അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group