ഷാർജ– ഷാർജയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്ന കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിച്ച ശേഷം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് അതുല്യയുടെ അച്ഛൻ രാജശേഖരൻ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ ഇന്ന് പൂർത്തിയാകും. ഭർത്താവിന്റെ ക്രൂര പീഡനത്തിന് ഒടുവിലാൻ മകൾ ആത്മഹത്യ ചെയ്തതെന്ന് അതുല്യയുടെ അച്ഛൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അതുല്യയുടെ മരണം മകളെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കേരള പോലീസിൽ വിശ്വാസമുണ്ടെന്നും രാജശേഖരൻ പറഞ്ഞു. തന്റെ മകളെ അതിക്രൂരമായി പീഡിപ്പിച്ച ഭർത്താവ് സതീഷിന് അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ നിയമസംവിധാനങ്ങൾ മുന്നിട്ട് ഇറങ്ങണമെന്ന് അദേഹം ആവശ്യപ്പെട്ടു.
ജൂലൈ 19- നാണ് അതുല്യയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി കുടുംബം ഷാർജ പോലീസിന് പരാതി നൽകിയിരുന്നു.