Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 5
    Breaking:
    • ജിദ്ദയില്‍ പത്തു കോഫി ഷോപ്പുകള്‍ അടപ്പിച്ചു
    • റിയാദ് മെട്രോയില്‍ ഇനി രാവിലെ 5.30 മുതല്‍ സര്‍വീസുകള്‍
    • കെസിഎൽ; രണ്ടാം തവണയും കലാശ പോരാട്ടത്തിന് കൊല്ലം
    • ആസ്‌പെറ്ററും ഇറാഖ് ഫുട്ബോൾ അസോസിയേഷനും കൈകോർക്കുന്നു; ഇറാഖ് ടീമിന് ഇനി ലോകോത്തര മെഡിക്കൽ പിന്തുണ
    • ഹൃദയാഘാതം; മലപ്പുറം വളാഞ്ചേരി സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ആസ്‌പെറ്ററും ഇറാഖ് ഫുട്ബോൾ അസോസിയേഷനും കൈകോർക്കുന്നു; ഇറാഖ് ടീമിന് ഇനി ലോകോത്തര മെഡിക്കൽ പിന്തുണ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/09/2025 Gulf Football Latest Middle East Qatar Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ധാരണാപത്രത്തിൽ ഒപ്പുവെക്കുന്ന വേളയിൽ ആസ്‌പെറ്ററും ഇറാഖ് ഫുട്‌ബോൾ അസോസിയേഷൻ അധികൃതരും
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തറിലെ പ്രമുഖ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രിയായ ആസ്‌പെറ്റർ, ഇറാഖ് ഫുട്ബോൾ അസോസിയേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു.

    ഈ കരാർ പ്രകാരം, ഇറാഖ് ദേശീയ ടീമിന് അടുത്ത രണ്ട് വർഷത്തേക്ക് തുടർച്ചയായ മെഡിക്കൽ, ശാസ്ത്രീയ പിന്തുണ ലഭിക്കും. ആസ്‌പെറ്ററിന്റെ
    അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളും നൂതന സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറും ഈ പങ്കാളിത്തത്തിലൂടെ ഇറാഖിന് ലഭ്യമാകും. ഈ സഹകരണത്തോടെ, ആസ്പെറ്ററിന്റെ ആഗോള പങ്കാളികളുടെ ശൃംഖലയിൽ ഇറാഖും ചേരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “ഇറാഖ് ഫുട്ബോൾ അസോസിയേഷനുമായുള്ള ഈ സഹകരണ കരാർ ഞങ്ങളുടെ ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു നാഴികക്കല്ലാണ്. ഈ കരാർ. പ്രദേശത്തെ സ്പോർട്സ് മെഡിസിനിൽ ആസ്പെറ്റാറിന്റെ നേതൃപാടവം ഊട്ടിയുറപ്പിക്കുകയും, ലോകോത്തര മെഡിക്കൽ, ശാസ്ത്രീയ സേവനങ്ങൾ നൽകി കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുകയും ചെയ്യുന്നു.” -ആസ്‌പെറ്റർ ആക്ടിംഗ് ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ-മൗലവി പറഞ്ഞു.

    ആസ്‌പെറ്ററുമായുള്ള ഈ കരാർ ഇരു കക്ഷികൾക്കുമിടയിലുള്ള കായിക സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്നും ആസ്‌പെറ്ററിന്റെ മെഡിസിൻ, സ്പോർട്സ് സയൻസ് വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ ഏകോപിത ശ്രമങ്ങൾക്ക് ധാരണയായതായും ഇറാഖ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് അദ്‌നാൻ ദിർജാൽ പറഞ്ഞു, ആസ്‌പെറ്റർ, കളിക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മികച്ച സംവിധാങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.

    ഈ ധാരണാപത്രം ഇറാഖി ടീമുകൾക്ക് ആസ്‌പെറ്ററിന്റെ ലോകോത്തര മെഡിക്കൽ സേവനങ്ങളിൽ മുൻഗണന ലഭിക്കാൻ ഉപകരിക്കും. കളിക്കാരുടെ ഫിറ്റ്നസ് നിലനിർത്തുന്നതിനും പ്രകടനം മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര മികവിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കും.

    കൂടാതെ, ദേശീയ ടീം കളിക്കാർക്കുള്ള പ്രകടന മൂല്യനിർണയം, അസോസിയേഷന്റെ മെഡിക്കൽ സ്റ്റാഫിന്റെ ശാസ്ത്രീയ, പ്രൊഫഷണൽ വികസനം, കായികതാരങ്ങൾക്ക് ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിനനുസൃതമായ മാർഗനിർദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന സ്പോർട്സ് സയൻസ് സേവനങ്ങളിൽ സഹകരണവും ഈ കരാർ ഉൾക്കൊള്ളുന്നുണ്ട്.

    തയ്യാറെടുപ്പുകൾക്കും പരിശീലനത്തിനും പിന്തുണയായി, ഇറാഖി ടീമുകൾക്ക് ആസ്‌പയർ സോണിലെ പരിശീലന സൗകര്യങ്ങൾ ഉപയോഗിക്കാനും ഈ കരാർ അനുവദിക്കുന്നു. ഇത് പ്രാദേശിക, അന്താരാഷ്ട്ര മത്സരങ്ങൾക്ക് മികച്ച തയ്യാറെടുപ്പിനും കഴിവുകൾ വികസിപ്പിക്കുന്നതിനും അനുയോജ്യമായ പ്രൊഫഷണൽ അന്തരീക്ഷം ഉറപ്പാക്കുമെന്നും ഈ നീക്കത്തോടെ, പാരിസ് സെന്റ്-ജെർമെയ്‌നും അൾജീരിയ ഫുട്ബോൾ ഫെഡറേഷനും ഉൾപ്പെടെ ആസ്‌പെറ്ററുമായി മെഡിക്കൽ പങ്കാളിത്തം സ്ഥാപിച്ചിട്ടുള്ള നിരവധി ഫെഡറേഷനുകളുടെയും ക്ലബ്ബുകളുടെയും പട്ടികയിൽ ഇറാഖ് ഫുട്ബോൾ അസോസിയേഷനും ചേരുന്നതായും അധികൃതർ വ്യക്തമാക്കി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aspetar Gulf news iraq iraq football association medical service qatar
    Latest News
    ജിദ്ദയില്‍ പത്തു കോഫി ഷോപ്പുകള്‍ അടപ്പിച്ചു
    05/09/2025
    റിയാദ് മെട്രോയില്‍ ഇനി രാവിലെ 5.30 മുതല്‍ സര്‍വീസുകള്‍
    05/09/2025
    കെസിഎൽ; രണ്ടാം തവണയും കലാശ പോരാട്ടത്തിന് കൊല്ലം
    05/09/2025
    ആസ്‌പെറ്ററും ഇറാഖ് ഫുട്ബോൾ അസോസിയേഷനും കൈകോർക്കുന്നു; ഇറാഖ് ടീമിന് ഇനി ലോകോത്തര മെഡിക്കൽ പിന്തുണ
    05/09/2025
    ഹൃദയാഘാതം; മലപ്പുറം വളാഞ്ചേരി സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു
    05/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.