അബൂദാബി – ഏഷ്യ കപ്പ് സൂപ്പർ ഫോർ ആദ്യ പോരാട്ടത്തിൽ പരാജയപ്പെട്ട ശ്രീലങ്കയും പാകിസ്ഥാനും തമ്മിൽ ഇന്ന് അബൂദാബിയിൽ ഏറ്റുമുട്ടും. ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. ഇന്ന് തോൽക്കുന്നവർ പുറത്താകുമെന്നും ഉറപ്പായതിനാൽ ആവേശകരമായ മത്സരത്തിനാകും അബൂദാബി സാക്ഷ്യം വഹിക്കുക.
ഗ്രൂപ്പ് റൗണ്ടിൽ രണ്ടു മത്സരങ്ങൾ ജയിച്ച പാകിസ്ഥാൻ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് റൗണ്ടിലെ മത്സരത്തിലും ഇന്ത്യയോട് പരാജയപ്പെട്ട പാക്കിസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചെങ്കിലും ബൗളിങിൽ ആ മികവ് തുടരാനായില്ല.
ശ്രീലങ്ക ഗ്രൂപ്പ് റൗണ്ടിലെ മൂന്നും മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായി സൂപ്പർ ഫോറിൽ എത്തിയെങ്കിലും ബംഗ്ലാദേശിനോട് പരാജയപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group