മസ്കത്ത്– ആപ്പിള്‍ ഐഫോൺ 17 സീരീസ് സെപ്റ്റംബർ അവസാനത്തോടെ ഒമാനിൽ ലഭ്യമായി തുടങ്ങുമെന്ന് വിവരം. ഐഫോൺ 17 സീരീസ് ലോഞ്ച് ഇവന്റ് സെപ്റ്റംബർ 9-ന് കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിൽ നടക്കുമെന്ന് നേരെത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. സെപ്റ്റംബർ അവസാനത്തോടെ മസ്‌കത്തിലെ അംഗീകൃത റീട്ടെയിലർമാരിലൂടെയും ഓൺലൈൻ സ്റ്റോറുകളിലൂടെയും ആളുകൾക്ക് ഐഫോൺ 17 സ്വന്തമാക്കാം. ഐഫോണിന്റെ ഒമാനിലെ ഔദ്യോഗിക വിലയും ലഭ്യതയും ഇവന്റിന് ശേഷം അറിയാൻ സാധിക്കും.
നാല് മോഡലുകൾ ഉൾപ്പെടുന്നതാണ് ഐഫോൺ 17 സീരീസ്: ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group