ഷാര്‍ജ– തെരുവില്‍ അലയുന്ന ഒരു പൂച്ചയുടെ ജനനേന്ദ്രിയത്തില്‍ ലൈറ്റര്‍ കത്തിക്കുന്ന വീഡിയോ പ്രചരിച്ചതോടെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികൾ. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലും പ്രാദേശിക മൃഗ സംരക്ഷണ ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ പൂച്ചയോട് ക്രൂരത കാട്ടിയ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഷാര്‍ജ ബുഹൈ കോര്‍ണിഷിനടുത്തുള്ള നൂര്‍ പള്ളിയാണ് വീഡിയോയിലുള്ള സ്ഥലമെന്ന്‌തെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മസ്ജിദിന്റെ മുന്നിലൂടെ നടന്നുപോകുകയായിരുന്ന തെരുവു പൂച്ചയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന യുവാവ് ജനനേന്ദ്രിയത്തില്‍ ലൈറ്റര്‍ കൊണ്ട് തീകൊടുക്കുകയായിരുന്നു. ചിരിച്ചുകൊണ്ട് ഇയാള്‍ നടത്തിയ ക്രൂരത മറ്റൊരു സുഹൃത്താണ് മൊബൈലില്‍ പകര്‍ത്തിയത്. നിമിഷനേരം കൊണ്ട് ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ഏകദേശം മൂന്നാഴ്ച മുമ്പാണ് ഈ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതന്നാണ് വിവരം. സംഭവത്തില്‍ രോഷാകുലരായ മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ വീഡിയോ വ്യാപകമായി പങ്ക് വെക്കുകയും സഹായത്തിനായി ഷാര്‍ജ പോലീസിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന. യു.എ.ഇയില്‍ മൃഗങ്ങളെ ആക്രമിക്കുന്നതും ഉപദ്രവിക്കുകയും ചെയ്യുന്നത് ഒരു വര്‍ഷം വരെ തടവും 10,000 ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.