Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 30
    Breaking:
    • കൈകോർത്ത് കരുത്തുകാട്ടി ജനപഥം 2025; ശ്രദ്ധേയമായി വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സമ്മേളനം
    • പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുനഃപരിശോധന നടത്തും, മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചു: മുഖ്യമന്ത്രി
    • മൂന്ന് മാസമായി ഷാര്‍ജ പൊലീസ് മോര്‍ച്ചറിയിലായിരുന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    • ഹറമിനു സമീപത്തെ പ്ലോട്ട് മോഹവിലക്ക് സ്വന്തമാക്കി വ്യവസായി
    • ശാസ്ത്രകുതുകികളിൽ ജിജ്ഞാസയുണർത്തി ജിദ്ദയിൽ ഡയലോഗ്സിന്റെ ക്വാണ്ടം റെൽമ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ആകാശത്ത് തുണയായി ‘മാലാഖമാർ’; മലയാളി നഴ്സുമാർ വിമാന യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/10/2025 Gulf Aero Kerala Latest UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അഭിജിത്ത് ജീസ്,അജീഷ് നെൽസൺ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– യു.എ.ഇയിൽ പുതിയ ജോലിക്ക് പോവുകയായിരുന്ന കേരളത്തിൽ നിന്നുള്ള രണ്ട് യുവ നഴ്‌സുമാർക്ക് അവരുടെ ആദ്യ അന്താരാഷ്ട്ര യാത്ര, ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യമായി മാറി. വയനാട് സ്വദേശിയായ അഭിജിത്ത് ജീസ് (26), ചെങ്ങന്നൂർ സ്വദേശിയായ അജീഷ് നെൽസൺ (29) എന്നിവരാണ് എയർ അറേബ്യയുടെ കൊച്ചി-അബൂദബി വിമാനത്തിൽ 35,000 അടി ഉയരത്തിൽ ഒരു യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ചത്. യു.എ.ഇയിലെ ഏറ്റവും വലിയ അടിയന്തര വൈദ്യസേവന ദാതാക്കളായ റെസ്പോൺസ് പ്ലസ് മെഡിക്കലിൽ (RPM) നഴ്‌സുമാരായി ജോലിക്ക് പ്രവേശിക്കാനായിരുന്നു ഇവരുടെ യാത്ര.

    പുലർച്ചെ 5:50-ന് വിമാനം അറബിക്കടലിനു മുകളിലൂടെ സഞ്ചരിക്കവെയാണ് സംഭവം. പറന്നുയർന്ന് ഏകദേശം 20 മിനിറ്റിനുള്ളിൽ അടുത്ത സീറ്റിൽ നിന്നും ഒരു നേരിയ ശബ്ദം കേട്ടാണ് അഭിജിത്ത് ശ്രദ്ധിച്ചത്. 34 വയസ്സുള്ള തൃശ്ശൂർ സ്വദേശിയായ യാത്രക്കാരൻ തളർന്ന് പ്രതികരണമില്ലാതെ കിടക്കുന്നത് അദ്ദേഹം കണ്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “ഞാൻ പൾസ് പരിശോധിച്ചു, പക്ഷേ പൾസ് ഉണ്ടായിരുന്നില്ല. ഉടൻ തന്നെ കാർഡിയാക് അറസ്റ്റ് ആണെന്ന് മനസ്സിലായി,” അഭിജിത്ത് പറഞ്ഞു. “ഞാൻ ഉടൻ സി.പി.ആർ. നൽകാൻ തുടങ്ങി, ഒപ്പം ജീവനക്കാരെ വിവരമറിയിക്കുകയും ചെയ്തു.”

    അഭിജിത്തിനൊപ്പം ഉടൻ തന്നെ അജീഷും ചേർന്നു. ഒരു പരിഭ്രാന്തിയും കൂടാതെ ഇരുവരും കൃത്യമായ ഏകോപനത്തോടെ പ്രവർത്തിച്ചു. ഇവർ രണ്ട് റൗണ്ട് സി.പി.ആർ. നൽകിയതിനെ തുടർന്ന് യാത്രക്കാരന് പൾസ് തിരിച്ചുകിട്ടുകയും ശ്വാസമെടുക്കാൻ തുടങ്ങുകയും ചെയ്തു.

    യാത്രക്കാരൻ സ്ഥിരത കൈവരിച്ച ശേഷം, വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൾ ഖാദിർ ഐ.വി. ഫ്ലൂയിഡുകൾ നൽകാനും തുടർ നിരീക്ഷണത്തിനും സഹായിച്ചു. വിമാനം അബൂദബിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെ ഇദ്ദേഹം യാത്രക്കാരനെ നിരീക്ഷിച്ചു.

    “അദ്ദേഹം ചലിക്കുന്നത് കണ്ടപ്പോൾ വലിയ ആശ്വാസം തോന്നി,” അഭിജിത്ത് പറഞ്ഞു. “നമ്മൾ എവിടേക്കു പോയാലും നമ്മുടെ ഉത്തരവാദിത്തം കൂടെ കൊണ്ടുപോകുന്നു എന്ന് അത് എന്നെ ഓർമ്മിപ്പിച്ചു.”

    ഇന്ത്യയിൽ സ്റ്റാഫ് നഴ്സുമാരായി ഇവർക്ക് മുൻപരിചയം ഉണ്ടായിരുന്നുവെങ്കിലും 35,000 അടി ഉയരത്തിലെ അടിയന്തിര സാഹചര്യം ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല എന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

    “പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് കിട്ടിയ ഏറ്റവും മികച്ച വരവേൽപ്പായി തോന്നി,” അജീഷ് കൂട്ടിച്ചേർത്തു.

    വിമാനം ലാൻഡ് ചെയ്ത ശേഷം ഇരുവരും സംഭവം ആരോടും പറയാതെ പുതിയ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു. എന്നാൽ, ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനും ആർ.പി.എം. ജീവനക്കാരനുമായ ബ്രിൻ്റ് ആൻ്റോ വഴിയാണ് വിവരം പുറംലോകമറിഞ്ഞത്.

    വേഗത്തിലുള്ളതും പ്രൊഫഷണലായതുമായ ഇടപെടലിന് ആർ.പി.എം. മാനേജ്‌മെൻ്റ് ഇരു നഴ്‌സുമാരെയും അഭിനന്ദിച്ചു. “ആശുപത്രിക്ക് പുറത്തും രോഗിയുടെ ജീവൻ രക്ഷിച്ചതിലൂടെ അഭിജിത്തും അജീഷും ആർ.പി.എം-ൻ്റെ യഥാർത്ഥ മനോഭാവമാണ് കാണിച്ചത്,” റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് സി.ഇ.ഒ. ഡോ. രോഹിൽ രാഘവൻ പറഞ്ഞു.

    കാർഡിയാക് എമർജൻസികളിൽ സമയത്തിൻ്റെ പ്രാധാന്യം ഡോ. മുഹമ്മദ് അലി എടുത്തുപറഞ്ഞു: “ഓരോ നിമിഷവും വിലപ്പെട്ടതാണ്. നേരത്തെയുള്ള തിരിച്ചറിയലും സി.പി.ആറും ജീവനും മരണത്തിനുമിടയിൽ വലിയ വ്യത്യാസം ഉണ്ടാക്കും.”

    ചികിത്സ ലഭിച്ച ശേഷം യാത്രക്കാരൻ നിലവിൽ സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ കുടുംബവും ഇരുവർക്കും നന്ദി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air Arabia Gulf news Heart Attack Malayali nurse malayali pravasi RPM saved life UAE
    Latest News
    കൈകോർത്ത് കരുത്തുകാട്ടി ജനപഥം 2025; ശ്രദ്ധേയമായി വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സമ്മേളനം
    29/10/2025
    പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുനഃപരിശോധന നടത്തും, മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചു: മുഖ്യമന്ത്രി
    29/10/2025
    മൂന്ന് മാസമായി ഷാര്‍ജ പൊലീസ് മോര്‍ച്ചറിയിലായിരുന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    29/10/2025
    ഹറമിനു സമീപത്തെ പ്ലോട്ട് മോഹവിലക്ക് സ്വന്തമാക്കി വ്യവസായി
    29/10/2025
    ശാസ്ത്രകുതുകികളിൽ ജിജ്ഞാസയുണർത്തി ജിദ്ദയിൽ ഡയലോഗ്സിന്റെ ക്വാണ്ടം റെൽമ്സ്
    29/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.