റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇന്‍സ്‌പെയര്‍’24, അലിഫ് പ്രതിഭാ സംഗമം നടന്നു. 2023 24 അധ്യയന വര്‍ഷത്തെ കെ ജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ഗ്രേഡുകളില്‍ നിന്ന് ഒന്ന് രണ്ട്, മൂന്ന് സ്ഥാനം നേടിയ 115 വിദ്യാര്‍ഥികളെയാണ് പ്രതിഭാ സംഗമത്തില്‍ അലിഫ് മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആദരിച്ചത്. രണ്ടുദിവസങ്ങളിലായി നടന്ന സംഗമം ഓള്‍ ഇന്ത്യ യുണൈറ്റഡ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അഷ്‌റഫ് അലി, സ്‌കൈ ടോക് ചെയര്‍മാന്‍ ഇബ്രാഹിം സുബ്ഹാന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പാഠ്യപാഠ്യേതര വിഷയങ്ങളില്‍ നൈപുണ്യം തെളിയിച്ച് ഉയര്‍ന്ന മാര്‍ക്കോട് കൂടി ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ഇരുവരും അഭിനന്ദിച്ചു. പരിപാടിയില്‍ അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ വിജയികള്‍ വ്യക്തിഗത അംഗീകാരപത്രവും മെമെന്റൊയും ഏറ്റുവാങ്ങി.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്കുള്ള മെമെന്റോയുടേയും അംഗീകാരപത്രവും
സീനിയര്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ, പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ്, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത് നന്ദി പറഞ്ഞു.