ദുബൈ– ആലപ്പുഴ ജില്ല വനിത കെ.എം.സി.സി കമ്മിറ്റി നിലവിൽ വന്നു.
നസീല ഹുസൈൻ (പ്രസിഡന്റ്), ഇനാസ് അനസ് (ജനറൽ സെക്രട്ടറി)അൻസീന (ട്രഷറർ), ജസീന അജ്മൽ, ജമീല ടി.എ (വൈസ് പ്രസിഡൻ്റ്)നാസില നാസർ, ബീഗം ഷനുജ (സെക്രട്ടറി), റസ്ല സൈദ്, സഫിനി നജീബ്, മുബീന ഫൈസൽ, അനീഷാ സാബു, സാജിദ സക്കീർ (എക്സി. അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. ആലപ്പുഴ ജില്ല കെ.എം.സി.സി പ്രസിഡൻ്റ് മുജീബ് റഹ്മാൻ അധ്യക്ഷനായി. ദുബൈ കെ.എം.സി.സി സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു. വനിതാ കെ.എം.സി സി സംസ്ഥാന ജനറൽ സെക്രട്ടറി റീന സലീം മുഖ്യപ്രഭാഷണം നടത്തി.
വനിത കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റാബിയ സത്താർ, ട്രഷറർ നജ്മ സാജിദ്, സറീന വാണിമേൽ, സൈദ് മുഹമ്മദ്, സക്കീർ ഹുസൈൻ, നജീബ്, സാബു അലിയാർ, അനസ്, ജുനൈദ്, സമീർ, സക്കീർ ,സഫീർ, വഹാബ് എന്നിവർ പ്രസംഗിച്ചു.
ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഷിബു കാസിം സ്വാഗതവും ട്രഷറർ നാസർ കാസിം നന്ദിയും പറഞ്ഞു.



