ദോഹ– ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന മ്യൂസിക്കൽ പരിപാടിയായ ട്യൂൺസ് ഇൻ ഡ്യുൺസ് സീസൺ 2 പരിപാടി നാളെ നടക്കുമെന്ന് സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെന്നിന്ത്യൻ ഗായിക സന മൊയ്തുട്ടിയും ടോപ് സിങ്ങർ കൗഷിക്കും ഒരുമിച്ച് ഒരു വേദിയിൽ സംഗീത വിസ്മയം തീർക്കും. നാളെ (12-11-2025) വൈകുന്നേരം 6. 30 മുതൽ ക്യുഎൻസിസി ഹാളിലാണ് പരിപാടി. ദോഹയിലെ കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറന്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡോക്ടർ ഷെഫി വൈശ്യനാടം, കൗശിക്, സന മൊയ്‌ദുട്ടി, സെക്രട്ടറി പ്രേമ ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു. നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീത നൃത്ത രാവാണ് ദോഹയിലെ പ്രേക്ഷകർക്ക് നൽകുന്നത് എന്നും സംഘാടകർ കൂട്ടിച്ചേർത്തു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



