Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു
    • റോഡിലിറക്കാൻ അനുമതിയുള്ള ഏതു വാഹനവും ഇറക്കുക തന്നെ ചെയ്യും, തടയാൻ എന്റെ വാഹനത്തിൽ വ്യാജവാഴക്കുല ഇല്ല-കെ.എം ഷാജി
    • ഇൻഡോറിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി: വിദ്യാർത്ഥികൾക്ക് പകരം അന്ധഭക്തരെ സൃഷ്ടിക്കാനാണ് ഭരണകൂട ശ്രമമെന്ന് ആരോപണം
    • ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്
    • കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വിനോദസഞ്ചാരികളെ മാടിവിളിച്ച് ജിസാനിലെ അൽമർജാൻ ദ്വീപ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌30/04/2025 Gulf Kerala Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ: ജിസാൻ നഗരത്തിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന അൽമർജാൻ ദ്വീപ് ജിസാൻ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ഫാമിലികൾക്ക് അനുയോജ്യമായ ടൂറിസ്റ്റ് കേന്ദ്രമാണിത്. അൽമർജാൻ ദ്വീപിൽ നിക്ഷേപങ്ങൾ നടത്താൻ ടൂറിസം മേഖലാ നിക്ഷേപകരും താൽപര്യം പ്രകടിപ്പിക്കുന്നു. 63,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ദ്വീപ്, മനോഹരമായ കടൽത്തീരങ്ങളും തെളിഞ്ഞ വെള്ളവും കൊണ്ട് വേറിട്ടുനിൽക്കുന്നു. വൈവിധ്യമാർന്ന സമുദ്രജീവികളുടെയും ജലാശയങ്ങളെ തിളക്കമുള്ള നിറങ്ങളാൽ അലങ്കരിക്കുന്ന മനോഹരമായ പവിഴപ്പുറ്റുകളുടെയും വിവിധതരം മത്സ്യങ്ങളുടെയും ആവാസ കേന്ദ്രമാണിത്.

    ഡൈവിംഗ്, വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്ക് ഈ ദ്വീപ് സവിശേഷമായ അനുഭവം പ്രദാനം ചെയ്യുന്നു. സന്ദർശകരുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന നിരവധി വിനോദ, ടൂറിസ്റ്റ് പ്രവർത്തനങ്ങളും ഇവിടെയുണ്ട്. ദ്വീപിൽ നിന്ന് സന്ദർശകരെ ജിസാനിൽ സമീപത്തുള്ള നിരവധി ദ്വീപുകളിലേക്ക് കൊണ്ടുപോകുന്ന ബോട്ട് യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ഇത് സന്ദർശകരുടെ ടൂറിസം അനുഭവം മെച്ചപ്പെടുത്തുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    48,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽമർജാൻ ദ്വീപ് പാർക്കിന്റെ കിഴക്കു ഭാഗം വികസിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി ജിസാൻ പ്രവിശ്യ നഗരസഭ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. ഹരിത ഇടങ്ങൾ, അതുല്യമായ ഗെയിമുകൾ, കളിസ്ഥലങ്ങൾ, സവിഷേമായ നിക്ഷേപ മേഖലകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ജിസാൻ നഗരസഭയുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.

    അൽമർജാൻ ദ്വീപിൽ ബീച്ച് ഫ്രണ്ട് പ്രദേശത്തെ 15,000 ചതുരശ്ര മീറ്റർ ഭാഗങ്ങൾ വികസിപ്പിക്കാനുള്ള ജോലികളും നഗരസഭ ആരംഭിച്ചിട്ടുണ്ട്. ആധുനിക കുടകൾ, സുഖപ്രദമായ ചെയറുകൾ, ലൈറ്റിംഗ് എന്നിവയുൾപ്പെടെയുള്ള പദ്ധതികളോടെയാണ് നഗരസഭ വികസന ജോലികൾ ആരംഭിച്ചത്. സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സന്ദർശകർക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും പ്രവിശ്യയിൽ നിക്ഷേപം ഉത്തേജിപ്പിക്കാനും സഹായിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Marjan Island Tourism
    Latest News
    റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു
    20/09/2026
    റോഡിലിറക്കാൻ അനുമതിയുള്ള ഏതു വാഹനവും ഇറക്കുക തന്നെ ചെയ്യും, തടയാൻ എന്റെ വാഹനത്തിൽ വ്യാജവാഴക്കുല ഇല്ല-കെ.എം ഷാജി
    20/09/2026
    ഇൻഡോറിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി: വിദ്യാർത്ഥികൾക്ക് പകരം അന്ധഭക്തരെ സൃഷ്ടിക്കാനാണ് ഭരണകൂട ശ്രമമെന്ന് ആരോപണം
    20/09/2026
    ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്
    19/09/2026
    കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ
    19/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version