ദോഹ– അൽഖർത്തിയാത്ത് ഇന്റർചേഞ്ചിൽ ദോഹയിൽ നിന്ന് വരുന്ന വാഹനങ്ങളെ ബാധിക്കുന്ന രൂപത്തിൽ റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗൽ അറിയിച്ചു. ഈ അടച്ചുപൂട്ടൽ അൽഎബ്, അൽഖർത്തിയാത്ത് എന്നിവിടങ്ങളിലേക്കുള്ള എക്സിറ്റിനെ ബാധിക്കും. അറ്റകുറ്റപ്പണികൾക്കായി 2025 ഓഗസ്റ്റ് 10, ഞായർ രാത്രി മുതൽ 2025 ഓഗസ്റ്റ് 31 വരെ രണ്ടുവരി റോഡിനു പകരം ഒരു വരിയായിരിക്കും തുറന്നിടുകയെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാരോട് ദിശാസൂചനകൾ പാലിക്കാനും വേഗപരിധി ശ്രദ്ധിക്കാനും ബദൽ റോഡുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്താനും അഷ്ഗാൽ നിർദേശിച്ചു. ബന്ധപ്പെട്ട റൂട്ടുകളുടെ മാപ്പും ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് അഷ്ഗൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.