ജിദ്ദ – സൗദിയിൽ പ്രകോപനപരമായ ഉള്ളടക്കം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 40 നിയമ ലംഘകർക്കെതിരെ ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ നടപടികൾ സ്വീകരിക്കുന്നു.
വിഭാഗീയത, ഭിന്നത, വിദ്വേഷം, പ്രകോപനം എന്നിവ ഉളവാക്കുന്ന ഒന്നും പ്രസിദ്ധീകരിക്കരുതെന്ന് അനുശാസിക്കുന്ന ഓഡിയോവിഷ്വൽ മീഡിയ നിയമത്തിലെ ആർട്ടിക്കിൾ നാലും വസ്തുതകളെ അടിസ്ഥാനമാക്കിയല്ലാതെ തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്ന മീഡിയ ഉള്ളടക്കം പ്രക്ഷേപണം ചെയ്യരുത് എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ പത്തും ലംഘിച്ച് പ്രകോപനപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ച ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യാൻ ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ സമൻസ് അയച്ചിട്ടുണ്ട്.
മാധ്യമ നിയമങ്ങളും വ്യസ്ഥകളും എല്ലാവരും പാലിക്കേണ്ടത് പ്രധാനമാണ്. നിയമവിരുദ്ധമായ ഉള്ളടക്കം തടയാനും നിരുത്തരവാദപരമായ മാധ്യമ പ്രവർത്തനങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാനും ശക്തമായി പ്രവർത്തിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.



