അബുദാബി : മുപ്പത്തിമൂന്നാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേള (എ.ഡി.ഐ.ബി.എഫ്.) ഈ മാസം 29 മുതൽ അടുത്തമാസം അഞ്ച് വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (അഡ്‌നെക്) നടക്കും. ‘ലോകത്തിന്റെ കഥകൾ പ്രദർശിപ്പിക്കുന്ന ഇടം’ എന്നതാണ് മേളയുടെ പ്രമേയം. സംസ്കാരവും അറിവും പ്രോത്സാഹിപ്പിക്കുക, ജനങ്ങൾക്കിടയിൽ സാംസ്കാരിക സംഭാഷണങ്ങൾ വർധിപ്പിക്കുക തുടങ്ങിയവയാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങൾ.
90 രാജ്യങ്ങളിൽനിന്നായി 1,350 പ്രദർശകർ പുതിയ പതിപ്പിലുണ്ടാകും. ഈജിപ്താണ് ഈ വർഷത്തെ അതിഥിരാജ്യം. അറബ് മേഖലയിലെ പ്രമുഖ സാംസ്കാരിക പരിപാടികളിലൊന്നായി പുസ്തകമേള വളർന്നെന്ന് എ.ഡി.ഐ.ബി.എഫ്. മേധാവിയും അറബിക് ലാംഗ്വേജ് സെന്റർ (എ.എൽ.സി.) എക്സിക്യുട്ടീവ് ഡയറക്ടറുമായ സഈദ് ഹംദാൻ അൽ തുനൈജി പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group