മനാമ– ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വർഷം ആദ്യം യാത്ര ചെയ്തത് 4,462,365 യാത്രക്കാർ. 2025 ലെ ആദ്യത്തെ ആറു മാസത്തിൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ കണക്കാണിത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ ഒരു പ്രധാന വ്യോമയാന യാത്രാ കേന്ദ്രമായി വളരാൻ ബഹ്‌റൈനിന് സാധിച്ചു എന്നതിന്റെ തെളിവാണ് ഈ റിപ്പോർട്ട്.
ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ജനുവരിയിലാണ്. 812,284 യാത്രക്കാരാണ് ജനുവരിയിൽ യാത്ര ചെയ്തത്. മാർച്ചിൽ 594,824 പേരും ഏപ്രിലിൽ 808,695 പേരും ജൂണിൽ 780,731 പേരുമാണ് യാത്ര ചെയ്തത്. ബഹ്‌റൈൻ വിമാനത്താവളത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്നതോടൊപ്പം ബഹ്‌റൈൻ കൂടുതൽ പ്രധാനപ്പെട്ട ഒരു കേന്ദ്രമായി മാറുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group