Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 2
    Breaking:
    • കിംഗ് ഫഹദ് കോസ്വേയില്‍ പുതിയ ടോള്‍ പാക്കേജുകളിൽ 40 ശതമാനം വരെ ഇളവ്
    • കുവൈത്ത് നറുക്കെടുപ്പ് തട്ടിപ്പ്; 47 പേര്‍ക്ക് തടവും പിഴയും
    • ഗാസ, ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗ് വീണ്ടും തുറന്നു
    • അമിത് ഷായേയും രാജ്നാഥ് സിങ്ങിനേയും വിറളിപിടിപ്പിച്ച ‘രാഹുൽ ഇഫക്റ്റ്’
    • മാഞ്ചസ്റ്റർ യുണൈറ്റഡ്; പഴയ സുവർണ്ണ കാലഘട്ടത്തിലേക്കുള്ള ദൂരമെത്ര?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കിംഗ് ഫഹദ് കോസ്വേയില്‍ പുതിയ ടോള്‍ പാക്കേജുകളിൽ 40 ശതമാനം വരെ ഇളവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/02/2026 Gulf Bahrain Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം – സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയിലെ യാത്രക്കാര്‍ക്കായി 40 ശതമാനം വരെ നിരക്ക് ഇളവ് ലഭിക്കുന്ന പുതിയ ടോള്‍ പാക്കേജുകള്‍ ആരംഭിക്കുന്നു. ടോള്‍ നിരക്കുകള്‍ ഉയര്‍ത്താനുള്ള തീരുമാനം പ്രാബല്യത്തില്‍ വരുന്ന ഫെബ്രുവരി 18 മുതല്‍ പുതിയ ടോള്‍ പാക്കേജുകളും നിലവില്‍വരും.

    പുതിയ പാക്കേജുകളില്‍ മൂന്ന് ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി വിശദീകരിച്ചു. സ്ഥിരയാത്രക്കാരന്‍ പാക്കേജില്‍ ടോള്‍ നിരക്കില്‍ 40 ശതമാനം വരെ കിഴിവ് ലഭിക്കും. ദിവസേനയോ മിക്കവാറും എല്ലാ ദിവസമോ പാലം കടക്കുന്ന യാത്രക്കാര്‍ക്കായാണ് ഈ പാക്കേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പാക്കേജിന് 850 റിയാലാണ് നിരക്ക്. ഒരു മാസമോ 40 ക്രോസിംഗുകളോ (ഗോയിംഗ്, അല്ലെങ്കില്‍ റിട്ടേണ്‍) ഏതാണ് ആദ്യം വരുന്നതെങ്കില്‍ അതുവരെ പാക്കേജിന് സാധുതയുണ്ടാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇടക്കിടെയുള്ള യാത്രക്കാരെ ലക്ഷ്യം വെച്ചുള്ള ഫ്രീക്വന്റ് ട്രാവലര്‍ പാക്കേജ് ടോളുകളില്‍ 20 ശതമാനം വരെ കിഴിവ് ലഭിക്കും. ഈ പാക്കേജിന് 1,120 റിയാലാണ് നിരക്ക് ഒരു വര്‍ഷമോ 40 ക്രോസിംഗുകളോ (ഗോയിംഗ്, അല്ലെങ്കില്‍ റിട്ടേണ്‍) ഏതാണ് ആദ്യം വരുന്നതെങ്കില്‍ അതുവരെ പാക്കേജിന് സാധുതയുണ്ടാകും.

    റൗണ്ട്-ട്രിപ്പ് പാക്കേജില്‍ ടോളുകളില്‍ 15 ശതമാനം വരെ കിഴിവ് ലഭിക്കും. യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് ഇത് അനുയോജ്യമാണ്. പാക്കേജിന് 60 റിയാലാണ് വില. ആദ്യ ക്രോസിംഗിന്റെ തീയതി മുതല്‍ ഒരു ആഴ്ചയോ ആദ്യത്തെ റൗണ്ട്-ട്രിപ്പ് ക്രോസിംഗുകളോ ഏതാണ് ആദ്യം വരുന്നത് എങ്കില്‍ അതുവരെ പാക്കേജിന് കാലാവധിയുണ്ടാകുമെന്നും അതോറിറ്റി വ്യക്തമാക്കി.
    കിംഗ് ഫഹദ് കോസ്വേ മുറിച്ചുകടക്കാനുള്ള ടോള്‍ നിരക്കുകള്‍ ഫെബ്രുവരി 18 മുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണ് ടോള്‍ നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

    കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും 35 റിയാലും മിനി ബസുകള്‍ക്ക് 55 റിയാലും വലിയ ബസുകള്‍ക്ക് 70 റിയാലും ട്രക്കുകള്‍ക്ക് ഓരോ ടണ്ണിനും 7 റിയാല്‍ തോതിലുമാണ് പുതിയ ടോള്‍. വികലാംഗര്‍, വിദ്യാര്‍ഥികള്‍, പതിവായി (ദിവസേന) യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക്, ഈ വിഭാഗങ്ങളെ പിന്തുണക്കാനും അവരുടെ യാത്ര സുഗമമാക്കാനും നിലവിലെ ടോള്‍ ഫീസുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.

    ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും എല്ലാ യാത്രക്കാരും ഔദ്യോഗിക ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സുപ്രധാന പാതയായ കോസ്വേയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ടോള്‍ നിരക്കുകള്‍ പരിഷ്‌കരിക്കുന്നതെന്ന് അതോറിറ്റി സൂചിപ്പിച്ചു. കോസ്‌വേയില്‍ നിലവില്‍ കാറുകള്‍ 25 റിയാലാണ് ടോള്‍ നല്‍കേണ്ടത്. 2016 ആദ്യത്തിലാണ് 20 റിയാലില്‍ നിന്ന് 25 റിയാലായി കാറുകള്‍ക്കുള്ള ടോള്‍ ഉയര്‍ത്തിയത്. 1986 ല്‍ കോസ്‌വേ ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമായാണ് 2016 ല്‍ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തിയത്. 1986 നവംബര്‍ 12 നാണ് കിംഗ് ഫഹദ് കോസ്‌വേ വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തത്. 1981 ജൂലൈ എട്ടിനാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bahrian King Fahd Causeway Saudi toll rate
    Latest News
    കിംഗ് ഫഹദ് കോസ്വേയില്‍ പുതിയ ടോള്‍ പാക്കേജുകളിൽ 40 ശതമാനം വരെ ഇളവ്
    02/02/2026
    കുവൈത്ത് നറുക്കെടുപ്പ് തട്ടിപ്പ്; 47 പേര്‍ക്ക് തടവും പിഴയും
    02/02/2026
    ഗാസ, ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗ് വീണ്ടും തുറന്നു
    02/02/2026
    അമിത് ഷായേയും രാജ്നാഥ് സിങ്ങിനേയും വിറളിപിടിപ്പിച്ച ‘രാഹുൽ ഇഫക്റ്റ്’
    02/02/2026
    മാഞ്ചസ്റ്റർ യുണൈറ്റഡ്; പഴയ സുവർണ്ണ കാലഘട്ടത്തിലേക്കുള്ള ദൂരമെത്ര?
    02/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version