അബുദാബി: വിവാഹമോചനക്കേസിൽ അമേരിക്കൻ യുവതിക്ക് 10 കോടി ദിർഹം (2.72 കോടി ഡോളർ) നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ കുടുംബ കോടതി ഉത്തരവിട്ടു.
ഈ കോടതിയിൽ വിവാഹമോചന കേസിൽ ഒരു വിദേശ വനിതയ്ക്കു വിധിക്കുന്ന ഏറ്റവും കൂടിയ നഷ്ടപരിഹാര തുകയാണിത്. മാത്രമല്ല ജിസിസി മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ വിവാഹമോചന കേസാണിത്.
യുകെയിൽ വിവാഹിതരായി യുഎഇയിൽ താമസിക്കുന്ന ദമ്പതികൾ മാർച്ച് പത്തിനാണ് വിവാഹമോചന അപേക്ഷ നൽകിയത്. മൂന്ന് ആഴ്ചക്കുള്ളിൽവിചാരണ നടത്തി വിവാഹമോചനം അനുവദിച്ചു കൊടുത്തു. നഷ്ടപരിഹാര തുകയെക്കുറിച്ചു നേരത്തെ തന്നെ ദമ്പതികൾ ധാരണയിലെത്തിയിരുന്നു. ഇതു കോടതി വിധിയിലൂടെ അംഗീകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group