ചെന്നൈ– താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തന്നെ നിർബന്ധിച്ചിരുന്നുവെന്ന് ഉർവശി. താൻ പ്രസിഡന്റ് ആകുന്നതിനെ സ്ത്രീകളെല്ലാം പിന്തുണയ്ക്കുമെന്നും ഉർവശി പറഞ്ഞു. എന്നാൽ തന്റെ ഇപ്പോഴത്തെ സാഹചര്യം വേറെ ആയതിനാൽ മത്സരിച്ചില്ലെന്നും സംഘടനയെ നല്ല രീതിയിൽ കൊണ്ടുപോകാൻ പറ്റുന്നവർ ജയിക്കണമെന്നും ഉർവശി കൂട്ടിച്ചേർത്തു.
വോട്ട് ചെയാൻ താൻ കൊച്ചിയിലെത്തും. ജയിക്കുന്നവർ ഫണ്ട് കൃത്യമായി വിനിയോഗിക്കണം. ഇല്ലെങ്കിൽ ചോദ്യം ചെയ്യുമെന്നും . മമ്മൂട്ടിക്കും മോഹൻലാലിനും നയിക്കാൻ പദവി ആവശ്യമില്ല. തുടർന്നും ഭാരവാഹികൾക്കൊപ്പം ഇരുവരും ഉണ്ടാകുമെന്നും ഉർവശി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group