മലയാള സിനിമ രംഗത്ത് ജനപ്രീതി നേടിക്കൊണ്ട് മുന്നേറുകയാണ് ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തിയ മോഹന്‍ലാലിന്റെ ‘തുടരും’. ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ലില്‍ പ്രവേശിക്കുന്ന മലയാളത്തിലെ 11ാമത്തെ സിനിമയായി മാറിയിരിക്കുകയാണിത്. പ്രീ റിലീസ് ഹൈപ്പോടെ മോഹന്‍ലാലിന്റെ തന്നെ സിനിമയായ എമ്പുരാന്‍ ഒരു മാസം റിലീസാവുകയും ഗ്ലോബല്‍ ഗ്രോസ് 260 കോടി രൂപയില്‍ കൂടുതല്‍ നേടുകയും ചെയ്തിരുന്നു. രണ്ടാ മാസത്തിനിടെ രണ്ട് സിനിമകള്‍ നൂറ് കോട് ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. മലയാളത്തിലെ ഒരു താരത്തിനും ലഭിക്കാത്ത നേട്ടമാണിത്.
15 വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍-ശോഭന ജോഡി ഒന്നിച്ച് ചിത്രമെന്ന പ്രത്യേകതയും തുടരും എന്ന സിനിമക്കുണ്ട്. തിയേറ്ററുകളിലെ വന്‍വിജയത്തിന് പിന്നാലെ സിനിമയില്‍ ഉള്‍പ്പെടുത്താത്ത പ്രൊമോ ഗാനം നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരിക്കുകയാണ്. കൊണ്ടാടയ്യ കൊണ്ടാട്ടം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറാണ് എഴുതിയിരിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയും പാടിയിരിക്കുന്നത് എം.ജി ശ്രീകുമാറും രാജലക്ഷ്മിയുമാണ്.