Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ഗൾഫ് ഇന്നലെ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്, വ്യോമപാത ഇങ്ങിനെ അടക്കുന്നത് അപൂർവ്വം
    • ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    • നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    • ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    • സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Entertainment

    ലോറന്‍സ് ബിഷ്‌ണോയിയെ പോലെ സൗന്ദര്യമുള്ള ഒരൊറ്റ നടന്‍ ഇന്ത്യയിലില്ല: രാംഗോപാല്‍ വര്‍മ

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക16/10/2024 Entertainment 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ: അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയെ പോലെ സൗന്ദര്യം ഉള്ള ഒരൊറ്റ നടനും ഇന്ത്യയില്‍ ഇല്ലെന്ന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. ലോറന്‍സ് ബിഷ്‌ണോയിയെ കുറിച്ച്
    സിനിമയെടുക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് രാംഗോപാല്‍ വര്‍മ. ഇതിനിടെയാണ് ലോറന്‍സ് ബിഷ്‌ണോയിയെ പ്രകീര്‍ത്തിച്ച് രാംഗോപാല്‍വര്‍മ സോഷ്യല്‍ മീഡിയിയില്‍ എത്തിയിരിക്കുന്നത്.

    ലോറന്‍സ് ബിഷ്‌ണോയിക്ക് നടന്‍ സല്‍മാന്‍ ഖാനോട് തോന്നിയ പകയേക്കുറിച്ച് രാംഗോപാല്‍ വര്‍മ കഴിഞ്ഞദിവസം എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിഷ്‌ണോയിയുടെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം പുകഴ്ത്തിയിരിക്കുന്നത്. ‘ഏറ്റവും വലിയ അധോലോകനായകനെക്കുറിച്ച് ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഒരു സംവിധായകനും ദാവൂദ് ഇബ്രാഹിമിനെപ്പോലെയോ ഛോട്ടാ രാജനെപ്പോലെയോ രൂപമുള്ള ഒരാളെ നായകനാക്കില്ല. പക്ഷേ ഇവിടെ നോക്കൂ, ബിഷ്‌ണോയിയേക്കാള്‍ സൗന്ദര്യമുള്ള ഒറ്റ സിനിമാ നടനെ എനിക്ക് ഓര്‍മവരുന്നില്ല.’ വര്‍മയുടെ വാക്കുകള്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംവിധായകന്റെ പോസ്റ്റ് വന്നതിനുപിന്നാലെ നിരവധി പ്രതികരണങ്ങളാണ് എത്തിയത്. സല്‍മാന്‍ ഖാനെ ലോറന്‍സ് ബിഷ്‌ണോയിയായി അഭിനയിപ്പിച്ചാല്‍ അതൊരു വലിയ വിരോധാഭാസമാവുമെന്നാണ് ഒരാളുടെ പ്രതികരണം. ആര്‍.ജി.വി അദ്ദേഹത്തിന്റെ പുതിയ പ്രണയം കണ്ടെത്തി എന്നായിരുന്നു സ്‌മൈലിങ് ഇമോജിയോടെയുള്ള മറ്റൊരു കമന്റ്. സംവിധായകന്റെ കണ്ടെത്തല്‍ ഇങ്ങനെയാണെങ്കില്‍ ബിഷ്‌ണോയിയെ അവതരിപ്പിക്കാന്‍ അയാളെത്തന്നെ ഏല്‍പിച്ചാല്‍ പോരെയെന്നായിരുന്നു രസകരമായ മറ്റൊരു കമന്റ്.

    കഴിഞ്ഞദിവസവും രാംഗോപാല്‍ വര്‍മ ലോറന്‍സ് ബിഷ്‌ണോയിയേക്കുറിച്ച് എഴുതിയിരുന്നു. 1998-ല്‍ ഹം സാഥ് സാഥ് ഹേ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വെടിവെച്ചുകൊല്ലുന്നത്. അന്ന് ലോറന്‍സ് ബിഷ്‌ണോയിക്ക് അഞ്ചുവയസേ ഉണ്ടായിരുന്നുള്ളൂ എന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു. 25 വര്‍ഷമായി ബിഷ്‌ണോയി തന്റെ പക ഉള്ളില്‍ക്കൊണ്ടുനടക്കുന്നു. കൃഷ്ണമൃഗത്തിനെ കൊന്നതിന് പ്രതികാരമായി സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് അവന്‍ പറയുന്നു. ഈ മൃഗസ്‌നേഹം അതിന്റെ ഉച്ചസ്ഥായിയിലാണോ അതോ ദൈവം ഒരു വിചിത്രമായ തമാശ കളിക്കുകയാണോ എന്നും രാംഗോപാല്‍ വര്‍മ ചോദിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lawrence Bishnoi rgv
    Latest News
    ഗൾഫ് ഇന്നലെ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്, വ്യോമപാത ഇങ്ങിനെ അടക്കുന്നത് അപൂർവ്വം
    24/06/2025
    ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    24/06/2025
    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    24/06/2025
    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    24/06/2025
    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version