ന്യൂദല്‍ഹി: ഇന്ത്യയില്‍ വിശ്വസിക്കാന്‍ കൊള്ളുന്നവര്‍ ഡോക്ടര്‍മാരും അധ്യാപകരും സായുധ സേന ഉദ്യോഗസ്ഥരുമെന്ന് സര്‍വ്വേ. ഇപ്‌സോസ് എന്ന ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനി നടത്തിയ സര്‍വേയിലാണ് രാഷ്ട്രീയക്കാരുടെ സ്ഥാനം അവസാനമായത്. രാഷ്ട്രീയക്കാരും മന്ത്രിമാരും മതപുരോഹിതരുമാണ് സര്‍വ്വേയില്‍ അവസാന സ്ഥാനത്തുള്ളത്. 32 രാജ്യങ്ങളില്‍ നിന്നായി 23, 530 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് 2,200 പേരും പങ്കെടുത്തു.
ഓണ്‍ലൈനില്‍ മുഖാമുഖം നടന്ന സര്‍വ്വേയാണിത്. വിശ്വസിക്കാവുന്നവരില്‍ ഒന്നാം സ്ഥാനത്ത് ഡോക്ടര്‍മാരാണ്(57ശതമാനം).രണ്ടാം സ്ഥാനത്ത് സായുധാ സേന ഉദ്യോഗസ്ഥരാണ്. (56ശതമാനം). അധ്യാപകരും വിശ്വസിക്കാവുന്ന ഗണത്തിലാണ്. ശാസ്ത്രഞ്ജര്‍,, ജഡ്ജസ്, ബാങ്കേഴ്‌സ്, സാധാരണക്കാരായ പുരുഷനെയും സ്ത്രീകളെയും വിശ്വസിക്കുന്നവർ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്ഥാനം. പോലിസുകാരെ 47 ശതമാനം പേരും വിശ്വസിക്കുന്നുണ്ട്.
ഇന്ത്യയില്‍ രാഷ്ട്രീയക്കാരെ ആകെ 31 ശതമാനം പേരും സര്‍ക്കാര്‍ മന്ത്രിമാരെ 28 ശതമാനം പേരും മതപുരോഹിതരെയും ആള്‍ദൈവങ്ങളെയും 27 ശതമാനം പേരും വിശ്വസിക്കുന്നുണ്ട്. ടിവി ന്യൂസ് അവതാരകരെ 25ശതമാനം മാത്രമാണ് വിശ്വസിക്കുന്നത്.