Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 26
    Breaking:
    • വെടിനിർത്തൽ കരാറിൽ ഇപ്പോഴും ഇസ്രായിലിന്റെ മറുപടിക്ക് കാത്ത് ഖത്തർ
    • യുഎസ് കോൺഗ്രസ് സ്ഥാനാർഥി ഖുർആൻ കത്തിച്ചു: മുസ്‌ലിം ലോകത്ത് രോഷം, നടപടി ആവശ്യപ്പെട്ട് സംഘടനകൾ
    • റിയാദിൽ വിദേശ തൊഴിലാളിയെ മർദിച്ച സൗദി പൗരൻ അറസ്റ്റിൽ
    • യുഎഇ മരുഭൂമി വീണ്ടും ഹോളിവുഡിൽ തിളങ്ങാനൊരുങ്ങുന്നു; ‍‍‘ഡ്യൂൺ 3′ ചിത്രീകരണം അബൂ​ദാബിയിൽ ആരംഭിക്കും
    • അര ലക്ഷം നൽകിയാലും ടിക്കറ്റില്ല: യുഎഇയിൽ സ്കൂൾ തുറന്നിട്ടും നാട്ടിൽ കുടുങ്ങി പ്രവാസി കുടുംബങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Entertainment

    സംഗീതം ഉപാസനയാക്കി മലയാളി; സൗണ്ട് എഞ്ചിനീയറിംഗിൽ നിന്ന് ​ഗ്രാമി വരെ, രോ​ഹിതിന്റെ ശാന്ത സം​ഗീതത്തിന് ബ്രിട്ടണിൽ ആസ്വാദകരേറെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/08/2025 Entertainment Happy News Kerala Latest UK 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    രോഹിത് ശക്തി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലീഡ്സ്– ഇന്ത്യൻ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും സമന്വയിപ്പിക്കുന്ന അപൂർവ സംഗീതാനുഭവങ്ങൾ ആസ്വദിക്കാൻ ലോകമെമ്പാടും ശ്രോതാക്കൾ തയ്യാറാകുന്ന കാലമാണ്. ഭാഷകൾ പോലും തടസ്സമല്ലാത്ത, സംഗീതത്തിന്റെ ഈ മാന്ത്രിക ലോകത്ത്, യുകെയിലെ ലീഡ്സിൽ നിന്നുള്ള മലയാളി യുവാവ് രോഹിത് ശക്തി തന്റെ സംഗീതത്തിലൂടെ ബ്രിട്ടീഷ് ശ്രോതാക്കളെ ആകർഷിക്കുകയാണ്. സ്വന്തമായി രചിച്ച ഗാനങ്ങൾ ലൈവ് കൺസേർട്ടുകളിലൂടെ അവതരിപ്പിക്കുന്ന രോഹിതിന്റെ പ്രേക്ഷകരിൽ മലയാളികളെക്കാൾ കൂടുതൽ ബ്രിട്ടീഷുകാരാണ്.

    അടുത്തിടെ രോഹിത് സംഗീതം നിർമ്മിച്ച രണ്ട് ഗാനങ്ങൾക്ക് അവാർഡുകൾ ലഭിച്ച വാർത്ത മലയാളി സമൂഹത്തിന് ആവേശം പകരുന്നുണ്ട്. കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം, ‘തരംഗ്’ എന്ന ബാൻഡ് രൂപീകരിച്ച് കേരളത്തിലും ദുബായിലും ഉൾപ്പെടെ സംഗീത പരിപാടികൾ നടത്തിയ രോഹിത്, പിന്നീട് സംഗീതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സൗണ്ട് എഞ്ചിനീയറിംഗും മ്യൂസിക് പ്രൊഡക്ഷനും പഠിക്കാൻ യുകെയിലേക്ക് പോവുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രൊഫഷണൽ ജീവിതത്തിന്റെ തിരക്കുകൾ മാറ്റിവെച്ച്, ‘അന്താര’ എന്ന പേര് നൽകി പുതിയ ഒരു സംഗീത ബാൻഡ് തുടങ്ങിയ രോഹിത്, ബ്രിട്ടീഷ് സംഗീത പ്രേമികൾക്ക് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ ധ്യാനാത്മകമായ അനുഭവം നൽകുന്നു. ഇത്തരമൊരു പരീക്ഷണം നടത്തിയ മലയാളികൾ വിരളമായിരിക്കും. ജനപ്രീതിയോ പണമോ ലക്ഷ്യമിടാതെ, ശാന്തവും ആത്മനിർവൃതി നൽകുന്നതുമായ സംഗീതം സൃഷ്ടിക്കുന്നതിനാണ് രോഹിതും അന്താര ടീമും ശ്രമിക്കുന്നത്. മനസ്സിനെ ശുദ്ധീകരിക്കുന്ന സംഗീതത്തിന്റെ ശക്തിയെ തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ശ്രോതാക്കളാണ് ഇപ്പോൾ രോഹിതിന്റെ കൺസേർട്ടുകളിലേക്ക് ഒഴുകിയെത്തുന്നത്.

    അന്താര: ആത്മാവിന്റെ ആഴങ്ങളിലേക്കുള്ള യാത്ര

    ‘അന്താര’ എന്ന വാക്കിന് സംസ്കൃതത്തിൽ ആന്തരികമായതോ ആത്മാവോ എന്നാണ് അർത്ഥം. രോഹിതിന്റെ സംഗീതം കേൾക്കാൻ എത്തുന്നവർ, രാഗ-താളങ്ങളുടെ സഹായത്തോടെ തങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഒരു യാത്ര അനുഭവിക്കുന്നു. മനസ്സിന് ശാന്തി നൽകുന്ന സംഗീതം ‘അന്താര’യിലൂടെ അനുഭവിക്കാമെന്നാണ് രോഹിതിന്റെ വാഗ്ദാനം.

    കൗൺസിൽ ഫണ്ടിംഗിന്റെ പിന്തുണയോടെ, രോഹിത് ശക്തിയും സുഹൃത്തുക്കളായ സുപ്രിയ നടരാജനും നോയൽ വർഗീസും ചേർന്ന് ആദ്യ കൺസേർട്ട് വിജയകരമായി നടത്തി. ഈ അനുഭവം, സംഗീത പാതയിൽ വ്യതിചലിക്കാതെ മുന്നോട്ടുപോകാനുള്ള പാഠവും രോഹിതിന് പകർന്നു. ഹഡേഴ്സ്ഫീൽഡിൽ, കുറഞ്ഞ കാലയളവിനുള്ളിൽ മൂന്ന് കൺസേർട്ടുകൾ പൂർത്തിയാക്കി. പ്രതിഫലം നോക്കാതെ, ശാന്ത സംഗീതത്തിന്റെ ആസ്വാദകർക്കായി യുകെയിൽ എവിടെയും എത്താൻ തയ്യാറാണെന്ന് രോഹിത് വാഗ്ദാനം ചെയ്യുന്നു. ‘തുള്ളൽ പാട്ടുകൾ’ക്ക് പകരം, ആത്മനിർവൃതി നൽകുന്ന സംഗീതം തേടുന്നവർക്കായി ‘അന്താര’ ടീം കാത്തിരിക്കുന്നു.

    ഗ്രാമിയിലേക്കുള്ള പാത തുറന്ന സം​ഗീത ഭ്രാന്തൻ

    സംഗീതത്തെ സ്നേഹിക്കുകയും അതിനായി ജീവിക്കുകയും ചെയ്യുന്നവർ അപൂർവമാണ്. രോഹിത് അത്തരത്തിലൊരാളാണ്. യുകെയിൽ പഠനത്തിനെത്തിയപ്പോൾ മുതൽ, സംഗീതത്തിനായി എല്ലാ അവസരങ്ങളും തേടി. ലണ്ടൻ കിംഗ്സ് പാലസ്, സെന്റ് പോൾസ് കത്തീഡ്രൽ, ഹഡേഴ്സ്ഫീൽഡ്, ഹാലിഫാക്സ് മിൻസ്റ്റർ തുടങ്ങിയ പ്രശസ്ത വേദികളിൽ കൺസേർട്ടുകൾ നടത്താൻ രോഹിതിന് സാധിച്ചത് ഈ ആവേശത്തിന്റെ ഫലമാണ്.

    എം.പി.ത്രി നിർമ്മാണ കമ്പനിയായ ഫ്രാൻഹോഫർ ഐഐഎസിൽ ലഭിച്ച പ്ലേസ്മെന്റ് അവസരം, രോഹിതിന്റെ സംഗീത നൈപുണ്യം മിനുക്കിയെടുക്കാൻ സഹായിച്ചു. അതിനപ്പുറം, ഗ്രാമി അവാർഡ് ജേതാക്കളായ റിക്കി കേജിന്റെയും സ്റ്റുവർട്ട് കോപ്‌ലാൻഡിന്റെയും ‘ഡിവൈൻ ടൈഡ്സ്’ എന്ന പ്രോജക്ടിൽ പ്രവർത്തിക്കാനുള്ള അവസരം രോഹിത് ദൈവനിയോഗമായി കരുതുന്നു.

    അഞ്ചാം വയസ്സിൽ തുടങ്ങിയ സംഗീത യാത്ര

    ചെറുപ്രായത്തിൽ തുടങ്ങിയ സംഗീത പഠനമാണ് രോഹിതിനെ സംസ്ഥാന തലത്തിൽ സ്കൂൾ, കോളേജ് കലോത്സവങ്ങളിൽ വിജയിയാക്കിയത്. പ്രൊഫഷണൽ ജീവിതത്തിൽ മെക്കാനിക്കൽ എഞ്ചിനീയറായി മാറിയെങ്കിലും, സംഗീതത്തോടുള്ള അഭിനിവേശം ഒരിക്കലും വിട്ടുപോയില്ല. യുകെയിൽ സൗണ്ട് എഞ്ചിനീയറിംഗും മ്യൂസിക് പ്രൊഡക്ഷനും പഠിക്കവെ, യൂണിവേഴ്സിറ്റി തലത്തിൽ നടത്തിയ പ്രൊഡക്ഷൻ വർക്കുകൾ രോഹിതിന് പ്രത്യേക ശ്രദ്ധ നേടിക്കൊടുത്തു.

    യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച ഗ്രാന്റ്, കർണാടിക് സംഗീതത്തിന്റെ ആഴങ്ങളെ ബ്രിട്ടനിലെ ശ്രോതാക്കൾക്ക് പരിചയപ്പെടുത്താൻ സഹായിച്ചു. 2023-ൽ ഹഡേഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ‘സോവേല’ എന്ന ഹിന്ദി ട്രാക്കിന് പുരസ്കാരം ലഭിച്ചതും രോഹിതിന്റെ കഴിവിന്റെ തെളിവാണ്. ‘അന്താര’യിലൂടെ, സംഗീതം മനസ്സിന് ശാന്തി നൽകുന്ന ഒരു ഉപാസനയായി മാറ്റുകയാണ് ഈ മലയാളി യുവാവ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    concert Indian Music Kerala Music music band Rohit sound engineering UK
    Latest News
    വെടിനിർത്തൽ കരാറിൽ ഇപ്പോഴും ഇസ്രായിലിന്റെ മറുപടിക്ക് കാത്ത് ഖത്തർ
    26/08/2025
    യുഎസ് കോൺഗ്രസ് സ്ഥാനാർഥി ഖുർആൻ കത്തിച്ചു: മുസ്‌ലിം ലോകത്ത് രോഷം, നടപടി ആവശ്യപ്പെട്ട് സംഘടനകൾ
    26/08/2025
    റിയാദിൽ വിദേശ തൊഴിലാളിയെ മർദിച്ച സൗദി പൗരൻ അറസ്റ്റിൽ
    26/08/2025
    യുഎഇ മരുഭൂമി വീണ്ടും ഹോളിവുഡിൽ തിളങ്ങാനൊരുങ്ങുന്നു; ‍‍‘ഡ്യൂൺ 3′ ചിത്രീകരണം അബൂ​ദാബിയിൽ ആരംഭിക്കും
    26/08/2025
    അര ലക്ഷം നൽകിയാലും ടിക്കറ്റില്ല: യുഎഇയിൽ സ്കൂൾ തുറന്നിട്ടും നാട്ടിൽ കുടുങ്ങി പ്രവാസി കുടുംബങ്ങൾ
    26/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.