തിരുവനന്തപുരം– 48ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച സിനിമക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. അജയന്റെ രണ്ടാം മോഷണം, അന്യേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ടൊവിനോ തോമസിന് മികച്ച നടനുള്ള പുരസ്‌കാരവും, മികച്ച നടിക്കുള്ള പുരസ്‌കാരം നസ്രിയയും (സൂക്ഷ്മ ദര്‍ശിനി) റിമ കല്ലിങ്കലും (മിത്ത് ഓഫ് റിയാലിറ്റി) പങ്കിടും. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാ മോഷണം നേടി.
40 വര്‍ഷമായി സിനിമാ മേഖലയില്‍ വ്യത്യസ്തമായ സിനിമകളിലൂടെ മുന്നേറുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് ജൂബിലി അവാര്‍ഡ് നല്‍കും. അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട അഭിനേത്രിയും നിര്‍മാതാവുമായ സീമ, ജൂബിലി ജോയ് തോമസ്, ബാബു ആന്റണി, മുതിര്‍ന്ന ഛായാഗ്രഹനും സംവിധായകനുമായ വിപിന്‍ മോഹന്‍, ദക്ഷിണേന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.
മികച്ച രണ്ടാമത്തെ ചിത്രമായി എം.സി ജിതിന്‍ സംവിധാനം ചെയ്ത് സൂക്ഷ്മ ദര്‍ശിനി നേടി.
മികച്ച സഹനടനായി സൈജു കുറുപ്പിനെയും (ഭരതനാട്യം, ദ തേര്‍ഡ് മര്‍ഡര്‍, സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍) അര്‍ജ്ജുന്‍ അശോകനെയും (ചിത്രം ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി) തിരഞ്ഞെടുത്തു. മികച്ച സഹനടിമാരായി ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസയെയും വിശേഷം സിനിമയിലെ അഭിനയത്തിന് ചിന്നു ചാന്ദ്‌നിയെയും തിരഞ്ഞെടുത്തു. കേരളത്തിലെ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണ്ണയിക്കുന്ന ഏക ചലച്ചത്ര പുരസ്‌കാരമാണ്. 80 ചിത്രങ്ങളാണ് ഈ പ്രാവിശ്യം അപേക്ഷിച്ചത്