മലപ്പുറം– സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലുള്ള സി-ഡിറ്റ്, ജില്ലയിലെ വിദ്യാഭ്യാസ ഉപകേന്ദ്രമായ കോഡൂർ ടെക്നിക്കൽ കോളേജ് മുഖേന നടപ്പാക്കുന്ന വിവിധ കംപ്യൂട്ടർ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പി.എസ്.സി. നിയമനങ്ങൾക്കും എംബസി നോർക്കാ അറ്റസ്റ്റേഷനും യോഗ്യമായ കോഴ്‌സുകളിലേക്ക് ഓഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം.
സർവകലാശാല ബിരുദമുള്ളവർക്ക് ഒരുവർഷത്തെ പി.ജി.ഡി.സി.എ., പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ അഡ്വൻസഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ടീച്ചേഴ്‌സ് ട്രൈനിങ്, എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് ആറ് മാസം വീതം ദൈർഘ്യമുള്ള ഡി.സി.എ., കംപ്യൂട്ടറൈസിഡ് ഫൈനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഡി.റ്റി.പി., മൂന്ന് മാസത്തെ കംപ്യൂട്ടറൈസിഡ് അക്കൗണ്ടിങ്, ഡേറ്റാഎന്ററി ആന്റ് കൺസോൾ ഓപ്പറേഷൻ, ഇലക്ട്രോണിക്‌സ് ഓഫീസ്, പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിഷ്‌കർഷിച്ചിട്ടില്ലാത്ത ഹൃസകാല കോഴ്‌സുകളായ ഡേറ്റാഎൻട്രി ആൻഡ് ഓൺലൈൻ സെന്റർ ഓപ്പറേറ്റർ, കംപ്യൂട്ടറൈസ്ഡ് ഓഫീസ് ഓട്ടോമേഷൻ, മലയാളം കംപ്യൂട്ടിങ്, ഗൾഫ് പാക്കേജ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം നൽകുന്നത്.
പട്ടിക വിഭാഗക്കാർക്കും ബി.പി.എൽ. റേഷൻ കാർഡുള്ളവർക്കും ഫീസ് ഇളവ് ലഭിക്കും. ക്ലാസ്സുകൾ ഓഗസ്റ്റ് 11ന് തുടങ്ങും.കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ, കോഡൂർ ടെക്നിക്കൽ കോളേജ്, ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ബിൽഡിങ്, താണിക്കൽ, കോഡൂർ പി.ഒ. വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ 04832 868518, വാട്സപ്പ് 9400 868518.