അബുദാബി– ഇന്ന് യുഎഇ‘ഐക്യദാർഢ്യ ദിനം’ ആചരിക്കും. ആഗോള തലത്തിൽ യുഎഇയുടെ ഖ്യാതി ഉയർത്തിപ്പിടിക്കാനും ജനത കാട്ടിയ ഐക്യദാർഢ്യത്തിന്റെ ഓർമ പുതുക്കൽ ദിനമാണ് ഇന്ന്. 2022 ജനുവരി 17ന് അബുദാബിയിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് ‘ഐക്യദാർഢ്യ ദിനം’ ആചരിക്കുന്നത്. രാജ്യത്ത് ഇന്ന് ഐക്യദാര്‍ഢ്യ ദിനം ആചരിക്കാന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്നലെ ആഹ്വാനം ചെയ്തിരുന്നു.
എല്ലാ വര്‍ഷവും ജനുവരി 17ന് യുഎഇയിലെ ജനങ്ങള്‍ കാണിക്കുന്ന ദൃഢനിശ്ചയം, ഐക്യം, ഐക്യദാര്‍ഢ്യം എന്നിവയെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നതായി ഷെയ്ഖ് ഹമദാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും ആഗോളതലത്തില്‍ അതിന്റെ സ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നതിനുമായി എല്ലാവരും ദേശീയ പതാകയ്ക്ക് പിന്നില്‍ അഭിമാനത്തോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യുന്ന ദേശീയ ഗാനം കേള്‍ക്കാന്‍ ദേശീയ മാധ്യമങ്ങള്‍ പിന്‍തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് യുഎഇയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ആകാശ പ്രകടനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കും. രാജ്യത്തെ പ്രമുഖ പൈലറ്റുമാർ അണിനിരക്കുന്ന ‘ഐക്യദാർഢ്യ ദിനം’ പരേഡ് ഇന്ന് എല്ലാ എമിറേറ്റുകളിലൂടെയും കടന്നുപോകും.
യുഎഇയുടെ തീരപ്രദേശത്തിലൂടെ, തലസ്ഥാന നഗരിയിൽ നിന്ന് ആരംഭിച്ച് വടക്കൻ-കിഴക്കൻ എമിറേറ്റുകളിലൂടെ കടന്നുപോകുന്ന രീതിയിലാണ് ഈ പരേഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം ഈ പ്രകടനത്തെ രണ്ട് പ്രധാന ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യം രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ഹെലികോപ്റ്റർ പ്രദർശനവും അതിനുശേഷം 34 മിനിറ്റ് നീണ്ടുനിൽക്കുന്ന അതിവേഗ യുദ്ധവിമാനങ്ങളുടെ സമാപന പ്രകടനവും ഉണ്ടായിരിക്കും. അബുദാബി കോർണിഷ്, ദുബൈ കൈറ്റ് ബീച്ച് ആന്റ് ജെബിആർ, അൽ ഖവാസിം കോർണിഷ് (റാസൽഖൈമ), അംബ്രല്ല ബീച്ച് (ഫുജൈറ) എന്നിവടങ്ങളിൽ ഈ വർണാഭമായ കാഴ്ചകൾ കാണാൻ സാധിക്കും.
അബുദാബിയിൽ വൈകിട്ട് 4.35ന് ഹെലികോപ്റ്ററുകളും പോർവിമാനങ്ങളും എത്തും. ദുബൈയിൽ 4.43നും 5.20നുമാണ് എത്തുക. ജെ.ബി.ആറിലാണ് ഷോ. ഫുജൈറ അംബ്രല്ല ബീച്ചിൽ 4.39നും 5.04നും, ഷാർജ ബുഹൈറ കോർണിഷിൽ 4.44, 5.30 എന്നീ സമയങ്ങളിലും അജ്മാൻ ബീച്ചിൽ 4.45നും 5.34നും ഉമ്മൽ ഖുവൈനിൽ 4.46നും 5.42നും റാസ് അൽ ഖൈമ അൽ ഖവാസിം കോർണിഷിൽ 4.51നും 6നും ഷോ കാണാം.



