കേന്ദ്ര സർവീസിലേക്കു സ്‌റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 21 വരെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരമുണ്ട്. നിലവിൽ 1340 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. https://ssc.gov.in
. ഒഴിവുള്ള വിഭാഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ), സെൻട്രൽ പിഡബ്ല്യുഡി, സെൻട്രൽ വാട്ടർ കമ്മിഷൻ, ഫറാക്കാ ബറാജ് പ്രോജക്ട്, മിലിറ്ററി എൻജിനീയർ സർവീസസ്, നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ, ബ്രഹ്‌മപുത്ര ബോർഡ്,ജലശക്തി മന്ത്രാലയം,സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്‌റ്റേഷൻ, ഡിജിക്യുഎ-നേവൽ, പ്രതിരോധ മന്ത്രാലയം. അതേസമയം, ബിആർഒയിലേക്കു പുരുഷൻമാർക്കു മാത്രമാണ് അപേക്ഷിക്കാൻ അർഹത.
ഓരോ തസ്തികയിലേക്കുമുള്ള യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദാംശങ്ങളും വിജ്‌ഞാപനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
. ശമ്പളം: 35,400-1,12,400 രൂപ
. ഫീസ്: 100 രൂപ. അതേസമയം, വനിതകൾ, എസ്‌സി/എസ്‌ടി, ഭിന്നശേഷി അപേക്ഷകർ, വിമുക്‌തഭടർ എന്നിവർക്കു ഫീസില്ല.
രണ്ടു ഘട്ടമായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ വഴി ആണ് തിരഞ്ഞെടുക്കുക. ആദ്യഘട്ടം ഒക്ടോബറിലും രണ്ടാം ഘട്ടം ജനുവരി-ഫെബ്രുവരി മാസങ്ങളിലായും നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.