കാസർകോട് – പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അധ്യാപകൻ്റെ ക്രൂര മർദനം. മർദനത്തിൽ വിദ്യാർഥിയുടെ കർണപുടം തകർന്നു. കുണ്ടംകുഴി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്.
ആഗസ്റ്റ് 11 രാവിലെ അസംബ്ലിക്കിടെയാണ് അധ്യാപകൻ എം. അശോകൻ വിദ്യാർഥി കാലുകൊണ്ട് ചരൽ നീക്കി കളിച്ചതിൻ്റെ പേരിൽ മർദിച്ചത്. കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി എല്ലാ വിദ്യാർഥികളുടെയും മുന്നിൽ വെച്ചാണ് മർദിച്ചത്.
കഠിനമായ വേദന അനുഭവപ്പെട്ടതോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേനമാക്കണമെന്നാണു ഡോക്ടർമാരുടെ നിർദേശം. സംഭവത്തിൽ ബാലവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട്.
വിഷയത്തിൽ വിദ്യഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണ ചുമതല.