ജിദ്ദ – ഉത്തര സൗദിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസം അതോറിറ്റി വിഫലമാക്കി. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഒലീവ് എണ്ണ ശേഖരം വഹിച്ച ലോഡില്‍ ഒളിപ്പിച്ച് കടത്തിയ 58,721 ലഹരി ഗുളികകള്‍ അതോറിറ്റി പിടികൂടി. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വലിയ ഒലീവ് എണ്ണ ടിന്നുള്‍ക്കകത്ത് മയക്കുമരുന്ന് കണ്ടെത്തിയത്.


മയക്കുമരുന്ന് കടത്ത് ശ്രമങ്ങളെയും മറ്റു കള്ളക്കടത്ത് ശ്രമങ്ങളെയും കുറിച്ച് 1910 എന്ന നമ്പറിലും വിദേശങ്ങളില്‍ നിന്ന് 009661910 എന്ന നമ്പറിലും ബന്ധപ്പെട്ട് വിവരം നല്‍കി എല്ലാവരും സഹകരിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യും. കൈമാറുന്ന വിവരങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.



