തിരുവനന്തപുരം – കാര്യവട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വലിയവിള പുത്തൻവീട്ടിൽ ഉല്ലാസാണ് (35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പോലീസ് കസ്റ്റടിയിലെടുത്തു.
മദ്യലഹരിയിൽ അടിപിടിക്കിടെ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം. വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഉല്ലാസിൻ്റെ മൃതദേഹം കിടന്നിരുന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഉണ്ണികൃഷ്ണൻ തന്നെയാണ് ഉല്ലാസ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് പറഞ്ഞത്. തുടർന്ന് ഉഷ വീട്ടിലെത്തി നോക്കുമ്പോൾ ഹാളിനുള്ളിൽ മകനെ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് ഉടനെ പോത്തൻകോട് പോലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group