പൊള്ളാച്ചി– വിവാഹത്തിന് വിസമ്മതിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍കയറി കുത്തിക്കൊന്നു. പൊള്ളാച്ചി വടുകപാളയത്ത് പൊന്മുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അശ്വിത (19)യാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഉദുമല്‍പേട്ട റോഡ് അണ്ണാമലയാര്‍ നഗറില്‍ പ്രവീണ്‍കുമാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
തൃശൂര്‍ സ്വദേശിയായ കണ്ണനും കുടുംബവും വര്‍ഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. കോയമ്പത്തൂരിലെ സ്വകാര്യ കോളെജിലെ വിദ്യാര്‍ത്ഥിനിയാണ് കൊലചെയ്യപ്പെട്ട അശ്വിത. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പ്രവീണ്‍. ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ താത്പര്യം അറിയിച്ചപ്പോള്‍ അശ്വിത ഒഴിഞ്ഞുമാറുകയായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് പ്രകോപിതനായ പ്രവീണ്‍കുമാര്‍ തിങ്കളാഴ്ച രാവിലെ അശ്വിതയുടെ വീട്ടിലെത്തി. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിനിടെ കയ്യില്‍കരുതിയ കത്തികൊണ്ട് പ്രവീണ്‍ കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ ചോരയില്‍കുളിച്ചു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ രക്ഷിതാക്കളെ അറിയിച്ചപ്രകാരം അച്ഛന് കണ്ണന് വീട്ടിലെത്തി ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം രക്ഷപ്പെട്ട പ്രതി പിന്നീടാണ് പൊലീസില്‍ കീഴടങ്ങിയത്.