റിയാദ്- സൗദി വിപണിയിൽ പരമ്പരാഗത രുചിയുടെയും ആധുനികതയുടെയും അവസാനവാക്കായി ജയ് മസാല. റമദാനും പെരുന്നാളും പോലുള്ള വിശേഷാവസരങ്ങളിലും ജയ് മസാല സൗദി ഉപഭോക്താക്കളുടെ ആദ്യ ചോയ്സായി മാറുകയാണ്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെയും പാരമ്പര്യ തനിമ വിടാതെയുമുളള ജയ് മസാല ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് രൂചിയൂറുന്ന ഓർമ്മകളാണ് സമ്മാനിക്കുന്നത്. ഇന്ത്യൻ സുഗന്ധവ്യഞ്ജന രംഗത്ത് ആഗോള തലത്തിൽ തന്നെ ഒന്നാമതുള്ള ജയ് മസാല, റമദാൻ വിപണിയെ ലക്ഷ്യംവച്ച് സൗദിയിലേക്ക് വൻതോതിൽ ഉൽപ്പന്നങ്ങൾ എത്തിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മാനദണ്ഡങ്ങളും ഉപയോഗിച്ച് സംസ്കരിച്ച് പാക്ക് ചെയ്യുന്നവയാണ് ജയ് വിഭവങ്ങൾ.

കേരളീയ വിഭവങ്ങളായ അരി, പുട്ട്, ഇഡ്ലി, പാലപ്പം തുടങ്ങിയവയ്ക്ക് അനുയോജ്യമായ പൊടികൾ മുതൽ, സ്പൈസസ്, എണ്ണകൾ, തേങ്ങാ ഉൽപ്പന്നങ്ങൾ, നിലക്കടല, അച്ചാറുകൾ, ലഘുഭക്ഷണങ്ങൾ വരെയുള്ള വൈവിധ്യമാണ് ജയ് മസാലയുടെ ശക്തി. ഇൻസ്റ്റന്റ് പുട്ട് മാവ്, ഇഡ്ലി-ദോശ മിക്സ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ലോകമെമ്പാടുമുള്ള പ്രവാസികളുടെ ആവശ്യം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. പുതിയ തലമുറയെ ആകർഷിക്കുന്നതിനുപരി, പാരമ്പര്യ രുചിയുടെ മാതൃക നിലനിർത്തുകയാണ് ജയ് മസാലയുടെ ലക്ഷ്യം.
ഗുണനിലവാരത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളും ആഗോള സൂചികകളും പാലിച്ചാണ് ജയ് മസാല സാന്നിധ്യം അറിയിക്കുന്നത്. സൗദിയിലെ മികച്ച വിതരണ ശൃംഖലയും ഉയർന്ന ഡിമാന്റും ഈ ബ്രാൻഡിനെ വിപണിയുടെ മുൻനിരയിൽ എത്തിച്ചിരിക്കുന്നു. രുചിയുടെ രാജാവായ ജയ് മസാല, ലോകത്തിന്റെ മുറ്റത്തെത്തിയപ്പോഴും കേരളത്തിന്റെ തനത് സ്വാദിനെ അതുപോലെ നിലനിർത്തുകയും ചെയ്യുന്നു. മലയാളി ഒരിക്കലും മറക്കാത്ത രുചിയുടെ നന്മ കൂടിയാണ് ജയ് മസാല. ലോകത്തിന്റെ രുചിപ്പെരുമയിൽ പാരമ്പര്യത്തിന്റെ പൊൻരുചിയായാണ് ജയ് മസാല അടയാളപ്പെടുത്തുന്നത്.