കോഴിക്കോട് – കേരളത്തില്‍ സ്വര്‍ണ്ണ വിലയുടെ കുതിപ്പിന് ചെറിയ കടിഞ്ഞാണ്‍. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 53,200 രൂപയാണ് ഇന്നത്തെ വില.
അന്താരാഷ്ട്രവിലയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 2343 ഡോളര്‍ വരെയെത്തി. ഇന്നലെ ഗ്രാമിന് 100 രൂപ കൂടി 6720 രൂപയിലും പവന് 800 രൂപ കൂടി 53,760 രൂപയിലുമാണ് സ്വര്‍ണ്ണം വിറ്റത്.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചതോടെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ച്ചയിലേക്ക് കൂപ്പു കുത്തിയതാണ് സ്വര്‍ണ്ണ വില കുറയാന്‍ ഒരു കാരണമായത്. ഡോളര്‍ സൂചിക കരുത്ത് കാട്ടുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യമിടിയും. ഇതോടെ അത്തരം കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണ്ണം വാങ്ങല്‍ കുറയും.
അതസമയം പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഒഴിയാത്തത് ഏത് സമയവും സ്വര്‍ണ്ണ വില ഉയരാനുള്ള സാധ്യത നിലനിര്‍ത്തുന്നുണ്ട്. ഇത് സ്‌റ്റോക്ക് മാര്‍ക്കറ്റിനെയും പ്രതികൂലമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയിലേക്ക് സ്വര്‍ണ്ണത്തില്‍ കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group