- യഥാര്‍ഥ ആവശ്യമില്ലാതെ വായ്പക്ക് അപേക്ഷിക്കല്‍:
ആഡംബരങ്ങള്‍ക്കോ അടിയന്തിരമല്ലാത്ത ഉപഭോക്തൃ ചെലവുകള്‍ക്കോ വേണ്ടി കടം വാങ്ങുന്നത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു.
- വായ്പാ ഓഫറുകള്‍ താരതമ്യം ചെയ്യാതിരിക്കല്:
പല വ്യക്തികളും വ്യത്യസ്ത വായ്പാദാതാക്കളുടെ നിബന്ധനകളും ആനുകൂല്യങ്ങളും തമ്മില്‍ അവലോകനം ചെയ്യുന്നില്ല. ഇത് കുറഞ്ഞ പലിശ നിരക്കുകളും ഫീസുകളുമുള്ള മികച്ച ഓപ്ഷനുകള്‍ നഷ്ടപ്പെടുത്തുന്നു.
- കരാര്‍ വിശദാംശങ്ങള്‍ വായിക്കാന്‍ അവഗണിക്കല്‍:
യഥാര്‍ഥ പലിശ, അഡ്മിനിസ്ട്രേറ്റീവ് ഫീസ്, നേരത്തെയുള്ളതോ വൈകിയതോ ആയ തിരിച്ചടവ് നിബന്ധനകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ മനസ്സിലാക്കാതിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകള്‍ക്ക് കാരണമാകും.
- വായ്പാ ഇന്‍ഷുറന്‍സ് അവഗണിക്കല്‍:
ചില വായ്പകളില്‍ മരണ, വൈകല്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടുന്നു. ഈ സവിശേഷത അവഗണിക്കുന്നത് ഭാവിയില്‍ കുടുംബത്തിന് സാമ്പത്തിക ഭാരമുണ്ടാക്കും.
- ഒരു പദ്ധതിയുമില്ലാതെ മറ്റൊരു വായ്പ തിരിച്ചടക്കാന്‍ വായ്പ എടുക്കല്‍:
ഈ പെരുമാറ്റം കടബാധ്യത വര്‍ധിക്കുന്നതിലേക്ക് നയിച്ചേക്കും. വായ്പകളില്‍ നിന്ന് പുറത്തുകടക്കല്‍ പ്രയാസമാകും.
- വായ്പ തിരിച്ചടക്കാനുള്ള യഥാര്‍ഥ കഴിവ് അവഗണിക്കല്‍:
അമിതമായ വായ്പാ പിടുത്തവും ബാക്കിയുള്ള പ്രതിമാസ ബാധ്യതകള്‍ കണക്കിലെടുക്കാത്തതും വായ്പാ തിരിച്ചടവ് വീഴ്ചയിലേക്കും നെഗറ്റീവ് ക്രെഡിറ്റ് സ്കോറിലേക്കും നയിച്ചേക്കും.
- അടുത്തടുത്ത സമയങ്ങളില്‍ ഒന്നിലധികം വായ്പകള്‍ക്ക് അപേക്ഷിക്കല്‍:
ഒന്നിലധികം അപേക്ഷകള്‍ നിങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കുകയും ഭാവിയില്‍ വായ്പാ അംഗീകാരം ലഭിക്കാനുള്ള സാധ്യത കുറക്കുകയും ചെയ്യും.