Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • സൗദിയ എയർലൈൻസ് ക്യാബിൻ മാനേജർ വിമാനയാത്രക്കിടെ മരണപ്പെട്ടു
    • ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് മക്കയിൽ നിര്യാതനായി
    • ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    • പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    • അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Business

    പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 Business India Latest Market 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പാനസോണിക് ഷോറൂം
    പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: ജാപ്പനീസ് മൾട്ടിനാഷണൽ ഇലക്ട്രോണിക്സ് നിർമാതാക്കളായ പാനസോണിക് ഇന്ത്യയിൽ റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഉൾപ്പെടുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുന്നു. ഈ വിഭാഗങ്ങളിൽ മികച്ച മാർക്കറ്റ് ഷെയർ നേടാൻ കഴിയാതിരിക്കുകയും തുടർച്ചയായി നഷ്ടം രേഖപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് തീരുമാനം.

    ഈ തീരുമാനം പ്രതികൂലമായി ബാധിക്കുന്ന ജീവനക്കാരെ മറ്റ് ഉൽപ്പന്നങ്ങളുടെ ബിസിനസിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്ക് സ്പെയർ പാർട്സ്, വാറന്റി കവറേജ് തുടങ്ങിയ സേവനങ്ങൾ മുടക്കമില്ലാതെ തുടരുമെന്ന് കമ്പനി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യയ്ക്ക് രാജ്യത്തെ വാഷിംഗ് മെഷീനുകളുടെ വിപണി വിഹിതം 1.8 ശതമാനവും റഫ്രിജറേറ്ററുകളുടേത് 0.8% മാത്രവുമാണ്. മറ്റ് നിരവധി കമ്പനികൾ കടുത്ത മത്സരം ഉയർത്തുന്ന വിപണിയിൽ പിടിച്ചുനിൽക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.

    “കഴിഞ്ഞ ആറ് വർഷമായി റഫ്രിജറേറ്ററുകളുടെയും വാഷിംഗ് മെഷീനുകളുടെയും വിൽപ്പനയിലും ലാഭത്തിലും ഞങ്ങൾക്ക് നഷ്ടമാണുണ്ടായത്” – പാനസോണിക് വക്താവിനെ ഉദ്ധരിച്ച് എൻഡിടിവി പ്രോഫിറ്റ് റിപ്പോർട്ട് ചെയ്തു.

    ഭാവി വളർച്ചാ മേഖലകളായ ഹോം ഓട്ടോമേഷൻ, ഹീറ്റിംഗ് വെന്റിലേഷൻ ആൻഡ് കൂളിംഗ് (HVAC), ബിസിനസ്-ടു-ബിസിനസ് (B2B) സൊല്യൂഷൻസ്, ഇലക്ട്രിക്കൽസ്, എനർജി സൊല്യൂഷൻസ് എന്നിവയിലാവും ഇന്ത്യയിൽ പാനസോണിക് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ തീരുമാനം ബാധിക്കുന്ന ജീവനക്കാർക്ക് HVAC, ടിവി തുടങ്ങിയ മറ്റ് ബിസിനസ് വിഭാഗങ്ങളിൽ അവസരങ്ങൾ നൽകുന്ന കാര്യം പരിഗണിക്കും. “ഡീലർമാർക്ക് ഇൻവെന്ററി ലിക്വിഡേഷനിൽ പിന്തുണ നൽകുകയും, ഉപഭോക്താക്കൾക്ക് സ്പെയർ പാർട്സ്, വാറന്റി കവറേജ് ഉൾപ്പെടെ പൂർണ്ണമായ സേവനം തുടർന്നും നൽകുകയും ചെയ്യും.” – പാനസോണിക് പ്രസ്താവനയിൽ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദിയ എയർലൈൻസ് ക്യാബിൻ മാനേജർ വിമാനയാത്രക്കിടെ മരണപ്പെട്ടു
    26/06/2025
    ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് മക്കയിൽ നിര്യാതനായി
    26/06/2025
    ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    26/06/2025
    പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    26/06/2025
    അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.