നോയിഡ- ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, 400-ാമത് ഷോറൂം ആരംഭിച്ച് കമ്പനിയുടെ വളര്‍ച്ചാ പാതയില്‍ സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ചു. ബ്രാന്‍ഡിന്റെ അതിവേഗത്തിലുള്ള ആഗോള വികസന നടപടികളെ ശക്തിപ്പെടുത്തി നോയിഡയിലെ സെക്ടര്‍ 18 ലാണ് 400-ാമത് ഷോറൂം ആരംഭിച്ചത്. ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി വീരാന്‍കുട്ടി, ഗ്രൂപ്പ് സി എം ഒ സലീഷ് മാത്യു, റീട്ടെയില്‍ ഓപ്പറേഷന്‍ ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ.സിറാജ്, നോര്‍ത്ത് റീജ്യണല്‍ ഹെഡ് എന്‍.കെ.ജിഷാദ്, മറ്റ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയിലുടനീളവും ആഗോളതലത്തിലും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. നിലവില്‍ 13 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് 63,000 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. സമീപ ഭാവിയില്‍ വിറ്റുവരവ് 78,000 കോടി രൂപയായി വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിട്ടുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15 രാജ്യങ്ങളിലേക്കും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലേക്കും 3 കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ട് 60 ഷോറൂമുകള്‍ തുറക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ റെസ്‌പോണ്‍സിബിള്‍ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കൂടുതല്‍ ഷോറൂമുകള്‍ ആരംഭിച്ചുകൊണ്ട് ആഗോള തലത്തില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിജ്ഞാബദ്ധമാണ്. മലബാര്‍ ഗ്രൂപ്പിന് കീഴിലുള്ള മാനേജ്‌മെന്റ് ടീം അംഗങ്ങളുടെ എണ്ണം 27,250 ആയി വര്‍ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ 400-മത് ഷോറൂം നോയിഡയില്‍ ആരംഭിക്കാനായതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ‘ആഗോള തലത്തില്‍ അതിവേഗമുണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയുടെ ഭാഗമായാണ് ഈ നാഴികക്കല്ല് പിന്നിടാനായത്. ലോകത്തിലെ ഏറ്റവും വലിയ ഒന്നമാത്തെ റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ ചുവട്‌വെപ്പാണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 78,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുകൊണ്ട് പുതിയ 60 ഷോറൂമുകളും ആഭരണ നിര്‍മ്മാണ യൂണിറ്റും ആരംഭിക്കാനും ഇതിനായി 5,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്താനും ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്.’ അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെയും ധാര്‍മ്മികതയോടെയുമുള്ള ജ്വല്ലറി ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുള്‍ സലാം പറഞ്ഞു. ‘ഞങ്ങളുടെ വിപുലീകരണം 3,500 ലേറെ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കും. സുതാര്യതയുടെയും കര്‍ശനമായ നിയന്ത്രണങ്ങളുടെയും അടിത്തറയിലാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഞങ്ങളുടെ ആഗോള പ്രവര്‍ത്തനങ്ങള്‍ ശക്തവും വിശ്വസനീയവും കുറ്റമറ്റതുമാണെന്ന് ഉറപ്പാക്കാന്‍ വ്യാപാര സംഘടനകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികള്‍ എന്നിവരുമായി സഹകരിക്കുന്നുണ്ട്.’ അദ്ദഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കലയുടെയും സംസ്‌കാരത്തിന്റെയും പൈതൃകവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ഞങ്ങള്‍ നിലവിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറന്ന് റീട്ടെയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ പുതിയ രാജ്യങ്ങളിലേക്കും പ്രവേശിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി പ്രവേശിച്ചുകൊണ്ട് ആഗോളതലത്തില്‍ 15 രാജ്യങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യയിലുടനീളം മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ ഞങ്ങള്‍ക്ക് വ്യക്തമായ പദ്ധതികളുണ്ടെന്നും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍ പറഞ്ഞു, 22 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ബ്രാന്‍ഡിന്റെ ശക്തമായ സാന്നിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 13 രാജ്യങ്ങളില്‍ സാന്നിധ്യവും 25,000-ത്തിലധികം പ്രൊഫഷണല്‍ മാനേജ്‌മെന്റ് ടീം അംഗങ്ങളുമുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പ്രതിവര്‍ഷം 15 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നുണ്ട്. എക്സ്‌ക്ലൂസീവ് ആഭരണ ശേഖരമടക്കം 1,00,000-ത്തിലധികം ആഭരണ ഡിസൈനുകള്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. ഗുണനിലവാരം, ഡിസൈന്‍, ഉപഭോക്തൃ സംതൃപ്തി എന്നിവയില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് കമ്പനി ആഗോള തലത്തില്‍ അതിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ‘മലബാര്‍ പ്രോമിസസ്’ എന്ന പദ്ധതിയാണ് കമ്പനിയെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയങ്കരമാക്കി മുന്നോട്ട് നയിക്കുന്നത്. സ്വര്‍ണ്ണത്തിന്റെയും വജ്രത്തിന്റെയും 100 ശതമാനം മൂല്യം, സുതാര്യമായ വിലനിര്‍ണ്ണയം, ലാബുകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ഡയമണ്ടുകള്‍, ധാര്‍മ്മിക ഉറവിടങ്ങളില്‍ നിന്ന് മാത്രം ശേഖരിക്കുന്ന സ്വര്‍ണ്ണം തുടങ്ങിയവയെല്ലാം മലബാര്‍ പ്രോമിസുകളില്‍ ഉള്‍പ്പെടുന്നു.
1993-ല്‍ മലബാര്‍ ഗ്രൂപ്പ് സ്ഥാപിതമായതു മുതല്‍ ESG (പരിസ്ഥിതി, സാമൂഹിക, ഭരണം) നയങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിന്റെ മൊത്തം ലാഭത്തിന്റെ 5 ശതമാനം വിവിധ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്. ആരോഗ്യം, വിശപ്പ് രഹിത ലോകം, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
വിശപ്പ് രഹിത ലോകം എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ട് വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നതിനായി മലബാര്‍ ഗ്രൂപ്പ് ആരംഭിച്ച പദ്ധതിയാണ് ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി. നിലവില്‍ ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലുമായി ദിനം പ്രതി 80,000 പേര്‍ക്ക് ഭക്ഷണ പൊതികള്‍ നല്‍കി വരുന്നുണ്ട്.
ദരിദ്രരായ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും പോഷകാഹാരവും നല്‍കി അവരെ സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 716 മൈക്രോ ലേണിംഗ് സെന്ററുകള്‍ മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ഈ സെന്ററുകളില്‍ 32,000ത്തിലേറെ കുട്ടികളാണുള്ളത്. ഇവിടെ അവര്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുന്നോടിയായി ഒരു വര്‍ഷത്തെ അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കുന്നു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലുടനീളമുള്ള ക്യാമ്പസുകളില്‍ ഉന്നത പഠനത്തിനുള്ള സഹായവും നല്‍കുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിനായുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് നിരവധി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. സമൂഹത്തിലെ നിര്‍ധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി താമസിപ്പിച്ച് സംരക്ഷിക്കുന്നതിന് ‘ഗ്രാന്‍ഡ്മാ ഹോം’ പദ്ധതിയും മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിലും ഹൈദരാബാദിലുമാണ് ഇപ്പോള്‍ ‘ഗ്രാന്‍ഡ്മാ ഹോമു’കളുള്ളത്. കേരളം, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും ‘ഗ്രാന്‍ഡ്മാ’ ഹോമുകള്‍ ആരംഭിക്കാന്‍ മലബാര്‍ ഗ്രൂപ്പിന് പദ്ധതിയുണ്ട്. സാമൂഹികബോധവും ഉത്തരവാദിത്തമുള്ളതുമായ ഒരു സ്ഥാപനമായി തുടരുന്നതിന് മലബാര്‍ ഗ്രൂപ്പിന്റെ ESG ലക്ഷ്യങ്ങള്‍ തുടര്‍ച്ചയായി ശക്തിപ്പെടുത്തുന്നുണ്ട്.