റിയാദ്: സൗദി അറേബ്യയിലുടനീളം രാത്രികാല ഷോപ്പിംഗ് ആഘോഷത്തിന് തുടക്കമിട്ട് ലുലു ഹൈപ്പർമാർക്കറ്റിന്റെ മിഡ്‌നൈറ്റ് മെഗാ ഓഫർ. ജൂലൈ 27, 28, 29 തീയതികളിൽ നടക്കുന്ന ഈ ഷോപ്പിംഗ് മാമാങ്കം ഈ വർഷത്തെ ആദ്യത്തെ മിഡ്‌നൈറ്റ് ഓഫർ പരിപാടിയാണ്.
റിയാദ്, ജിദ്ദ, മക്ക, ഖോബാർ, ദമ്മാം, ജുബൈൽ, മദീന, യൻബു തുടങ്ങിയ സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്.
മൂന്ന് രാത്രികളിലായി നടക്കുന്ന ഈ പരിപാടിയിൽ ഗ്രോസറി, വീട്ടുപകരണങ്ങൾ, ഫ്രഷ് ഫുഡ്, ഫാഷൻ, ഇലക്ട്രോണിക്സ്, ഗാഡ്ജറ്റുകൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും എക്സ്ക്ലൂസീവ് ഓഫറുകളും വൻ ഡിസ്കൗണ്ടുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഓരോ ദിവസവും പുതിയ ഫ്‌ളാഷ് ഡീലുകളും ദൈനംദിന ആവശ്യങ്ങൾക്ക് അവിശ്വസനീയ വിലക്കുറവുള്ള ഉൽപ്പന്നങ്ങളും ലഭ്യമാകും. വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് ഈ മെഗാ ഓഫറുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാകുക.
ലുലുവിന്റെ മിഡ്‌നൈറ്റ് മെഗാ ഓഫർ, വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും ആകർഷകമായ വിലക്കുറവും കൊണ്ട് സൗദിയിലെ ഷോപ്പിംഗ് പ്രേമികൾ ആഘോഷമാക്കി മാറ്റുന്നു. ഉപഭോക്താക്കളുടെ ജീവിതശൈലിയുമായി പൊരുത്തപ്പെടുന്ന നവീന റീട്ടെയിൽ സംസ്കാരം പരിചയപ്പെടുത്താനും അതിരുകളില്ലാത്ത ഷോപ്പിംഗ് അനുഭവവും ലാഭവും നൽകാനും ഈ പരിപാടിയിലൂടെ ലുലു ലക്ഷ്യമിടുന്നു.