കോട്ടയം: റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിലേക്ക്ഇന്നലെ ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു.
കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ റബർ ബോർഡ് വില 247 രൂപയായിരുന്നു. അഗർത്തല മാർക്കറ്റ് വില 237 രൂ പയായി ഉയർന്നു. ഇതിന് മുൻപ് ഏറ്റവും ഉയർന്ന വിലയായ 243 രൂപ രേഖപ്പെടുത്തിയത് 2011 ഏപ്രിൽ അഞ്ചിനാണ്. അന്ന് രാജ്യാന്തര വില 292.97 രൂപയായിരുന്നു. 2016 ഫെബ്രുവരിയിൽ 91 രൂപയായി കുറഞ്ഞതാണ് 13 വർഷത്തിനിടയിലെ എറ്റവും താഴ്ന്ന വില.
അതേസമയം, രാജ്യാന്തര വിലയിൽ ഇപ്പോൾ വലിയ വർധന പ്രകടമാകുന്നില്ല. കഴിഞ്ഞ ദിവസം ആർഎസ്എസ് 4ന് 204.63 രൂപയായിരുന്ന വില 203.94 രൂപ യായി കുറഞ്ഞു.
ആഭ്യന്തര മാർക്കറ്റിൽ റബർ വരവ് കുറഞ്ഞ തോടെ കമ്പനികൾ വിപണിയിൽ നിന്ന് പരമാവധി ചരക്ക് ശേഖരിക്കുകയാണ്. ലാറ്റക്സ് വില 245 രൂപയിൽ എത്തിയിട്ടുണ്ട്.