കോഴിക്കോട് – സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇന്നും വന്‍ കുതിപ്പ്. ഈ മാസം 12 ദിവസം പിന്നിട്ടപ്പോഴേക്കും 2880 രൂപയാണ് ഇതുവരെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്.
ഇന്നലെ സംസ്ഥാനത്ത് പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.
അമേരിക്ക പലിശ നിരക്ക് കുറച്ചതും ഇസ്രായില്‍ – ഫലസ്തീന്‍ യുദ്ധമടക്കം ലോകരാജ്യങ്ങളില്‍ പലയിടത്തും സംഘര്‍ഷ സമാനമായ അവസ്ഥ രൂപപ്പെടുന്നതുമാണ് സ്വര്‍ണ്ണത്തിന്റെ വില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അമരിക്കയില്‍ പലിശ നിരക്ക് വര്‍ധിച്ചാല്‍ മാത്രമേ സ്വര്‍ണ്ണത്തിനെ വില വര്‍ധനവിന് തടയിടാനാകുകയുള്ളൂ.